കേന്ദ്ര ആണവോർജ കോർപറേഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ ഒന്ന് വൈകീട്ട് നാലുവരെ ഓൺലൈനിൽ അപേക്ഷിക്കാം. കർണാടകത്തിലെ കൈഗ പ്ലാന്റ് സൈറ്റിലേക്കാണ് നിയമനം. തസ്തികകൾ:
1. സയന്റിഫിക് അസിസ്റ്റന്റ്- ബി, ഒഴിവുകൾ 45 (കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ), യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ.
2. സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് : ഒഴിവുകൾ -82. യോഗ്യത-ബി.എസ് സി(ഫിസിക്സ്/കെമിസ്ട്രി)/ബന്ധപ്പെട്ട ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (60 ശതമാനം മാർക്കുണ്ടാകണം).
3. സ്റ്റൈപൻഡറി ട്രെയിനി /ടെക്നീഷ്യൻ: ഒഴിവുകൾ -226 (ട്രേഡുകൾ- ഓപറേറ്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ). യോഗ്യത- എസ്.എസ്.എൽ.സി/തത്തുല്യം (ശാസ്ത്ര വിഷയങ്ങൾക്കും ഗണിതത്തിനും 50 ശതമാനം മാർക്കുണ്ടാകണം) + ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (ഒരുവർഷത്തെ ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്ക് ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളപക്ഷം അപേക്ഷിക്കാം).
സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ-ഓപറേറ്റർ തസ്തികയിലേക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-24 വയസ്സ്.
മറ്റു തസ്തികകൾ: അസിസ്റ്റന്റ് ഗ്രേഡ്-1, നഴ്സ്- ഗ്രേഡ് എ-1, ടെക്നീഷ്യൻ (എക്സ്റേ ടെക്നീഷ്യൻ)-1. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം അടക്കം വിശദ വിവരങ്ങൾ www.npcilcareers.co.inൽനിന്ന് ലഭിക്കും. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
evening kerala news
eveningkerala news
eveningnews malayalam
job
kozhikode news
opportunity
കേരളം
ദേശീയം
വാര്ത്ത