Horoscope Today: പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല; അറിയാം ഇന്നത്തെ നിങ്ങളുടെ ദിവസഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
യാത്രകളും അനാവശ്യ ചെലവുകളും പ്ര തീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
സാമ്പത്തികമായും അല്ലാതെയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമാണിന്ന്. ഇന്ന് തുടങ്ങുന്ന കാര്യങ്ങൾ വിജയിക്കും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
തൊഴിൽപരമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
സ്വയം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ സാധിക്കും. ഭാഗ്യമുള്ള ദിവസമാണിന്ന്.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
അപ്രതീക്ഷിതമായ പല തടസ്സങ്ങളും ഉണ്ടാവാം. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉ ണ്ടാകും.പങ്കാളിയുടെ സഹായം ലഭിക്കും. വിവാഹം നിശ്ചയിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
ഉന്നത വ്യക്തികളുടെ വിരോധം നേരിടേ ണ്ടി വരാം. ആരോഗ്യകാര്യത്തിലും ശ്രദ്ധി ക്കണം. മനസ്സമാധാനം കുറയും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ ചുമതലകൾ ഏറ്റെടുക്കും.പൊ തുവേ സന്തോഷകരമായ ദിവസമാണി ന്ന്. ആരോഗ്യം തൃപ്തികരമാണ്.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പങ്കാളിയുടെ സഹായം ലഭിക്കും. പൂർവിക സ്വത്ത് സംബന്ധമായി അനുകൂല തീരുമാനം ഉണ്ടാകും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
വരുമാനം വർദ്ധിക്കും. പഠന പുരോഗതി നേടും. ഇന്നലെ പൂർത്തിയാക്കാതിരുന്ന ചർച്ചകൾ ഇന്ന് പൂർത്തിയാക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എല്ലാ കാര്യത്തിലും ഉത്സാഹം തോന്നുന്നു ദിവസമാണിന്ന്. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)