6 വര്‍ഷത്തിന് ശേഷം ആ ഫാമിലി ക്രൈം ത്രില്ലർ ഒടിടിയില്‍; സ്ട്രീമിംഗ് തുടങ്ങി

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. തിയറ്റര്‍ റിലീസ് കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത് എന്ന കൗതുകവുമുണ്ട്. രാധിക ശരത്കുമാർ, വിഷ്ണു വിനയൻ, സിജോയ് വർഗീസ്, സമ്പത് രാജ്, ശ്രീജിത്ത് രവി, നീരജ, മുസ്തഫ, സാലു കെ ജോർജ്, ജാസ്മിൻ ഹണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് പണിക്കര്‍ മട്ടാട സംവിധാനം ചെയ്ത ദി ഗാംബിനോസ് എന്ന ചിത്രമാണ് അത്.

2019 തുടക്കത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 28-ാം തീയതി ആയിരുന്നു ഒടിടി പ്രദര്‍ശനം തുടങ്ങിയത്. ഭരണകൂടത്തിനും പൊലീസിനെയും നിരന്തരം വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഗാംബിനോസ്. ഫാമിലി ക്രൈം ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. 

ഛായാഗ്രഹണം എല്‍ബാന്‍ കൃഷ്ണ, സംഗീതം ജേക്സ് ബിജോയ്, വരികള്‍ ഹരിനാരായണന്‍, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനര്‍ കെ പി എസ് കുമാര്‍, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, മേക്കപ്പ് റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം ജോമോന്‍ ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഡ്വ: ടി ജെ സുന്ദര്‍ റാം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീധരന്‍ ചെന്നൈ, പ്രൊഡക്ഷന്‍ മാനേജര്‍ അനില്‍ ചാലക്കുടി, ദാസൂട്ടി പുതിയറ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി. ടി ജി സുന്ദർ റാം, ബിജു നന്ദകുമാർ, ഗിരീഷ് പണിക്കർ, മഹാദേവൻ എൻ സി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ഇറോസ് ഇന്‍റര്‍നാഷണല്‍ ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin