മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ എമ്പുരാനെപ്പോലെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങള്‍ അധികം ഉണ്ടാവില്ല. ലൂസിഫറിന്‍റെ രണ്ടാം ഭാഗം, മലയാളത്തിലെ ഏറ്റവും വലിയ ചിത്രം തുടങ്ങിയവയൊക്കെയായിരുന്നു റിലീസിന് മുന്‍പ് സിനിമയ്ക്ക് വാര്‍ത്തകളില്‍ ഇടം കൊടുത്തതെങ്കില്‍ ഉള്ളടക്കത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദമാണ് റിലീസിന് ശേഷം കണ്ടത്. എന്നാല്‍ അതൊന്നും ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല എന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ കഴിഞ്ഞ 24 മണിക്കൂറുകളിലെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിയെലൊക്കെപ്പോലെ എമ്പുരാന്‍ തന്നെ ഇന്നലെയും ബുക്ക് മൈ ഷോയില്‍ നമ്പര്‍ 1.
ഇന്ന് തിയറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്‍റെ ഈദ് റിലീസ് സിക്കന്ദറിനെ ട്രിപ്പിള്‍ മാര്‍ജിനിലാണ് ബുക്ക് മൈ ഷോയില്‍ മോഹന്‍ലാല്‍ ചിത്രം മറികടന്നിരിക്കുന്നത്. സിക്കന്ദര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റത് 1.21 ലക്ഷം ടിക്കറ്റുകളാണെങ്കില്‍ എമ്പുരാന്‍ വിറ്റത് 3.45 ലക്ഷം ടിക്കറ്റുകളാണ്. ചിയാന്‍ വിക്രം നായകനായ വീര ധീര സൂരന്‍ ആവട്ടെ 1.17 ലക്ഷം ടിക്കറ്റുകളുമാണ് വിറ്റിരിക്കുന്നത്.
വെറും 3 ദിനങ്ങള്‍ കൊണ്ടുതന്നെ എമ്പുരാന്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ വിദേശ കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് അറിയുന്നത്. ആദ്യ രണ്ട് ദിനങ്ങള്‍ പിന്നിടും മുന്‍പ് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാലിന്‍റെ മൂന്നാമത്തെ 100 കോടി ചിത്രമാണ് എമ്പുരാന്‍. പുലിമുരുകനും ലൂസിഫറുമാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്രയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.
ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി