ശരത്തിന്റെ കൈ തല്ലിയൊടിച്ചത് സച്ചി, സത്യം മനസ്സിലാക്കി രേവതി – ചെമ്പനീർ പൂവ് സീരിയൽ പ്രൊമോ റിവ്യൂ

ശരത്തിന്റെ കൈ ഒടിഞ്ഞതറിഞ്ഞ് രേവതി ആശുപത്രിയിലെത്തിയത് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചതാണ്. ബൈക്കിൽ നിന്ന് വീണതെന്നാണ്  ശരത്ത് പക്ഷെ അവരോട് പറഞ്ഞത് . എന്നാൽ ശരത്തിന്റെ കൈ സച്ചി തല്ലി ഓടിച്ചതാണെന്ന് രേവതി അറിഞ്ഞതായാണ് പ്രൊമോയിൽ കാണിക്കുന്നത്. രേവതി മാത്രമല്ല ചന്ദ്രോദയത്തിൽ എല്ലാവരും സച്ചിയാണ് ശരത്തിന്റെ കൈ തല്ലി ഓടിച്ചതെന്ന് അറിഞ്ഞിട്ടുണ്ട്. വിവരം അറിഞ്ഞ ഉടനെ അച്ഛൻ സച്ചിയോട് നീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും, രേവതിയുടെ ‘അമ്മ നിന്നെ സ്വന്തം മകനെപ്പോലെ അല്ലെ കണ്ടിട്ടുള്ളത് എന്നും ചോദിക്കുന്നുണ്ട്. എന്നാൽ അവരെപ്പറ്റി ധാരണ ഉള്ളതുകൊണ്ടാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് സച്ചി മറുപടി പറഞ്ഞത്. 

രേവതി ഇതെല്ലാം കേട്ടുകൊണ്ട് അവിടെത്തന്നെ ഇരിപ്പുണ്ട്. കരഞ്ഞ് തളർന്ന അവസ്ഥയിലാണ് രേവതി. ഒരിക്കലും സച്ചിയുടെ ഭാഗത്ത് നിന്ന് ഇങ്ങനൊരു പ്രവൃത്തി രേവതിയോ അവളുടെ വീട്ടുകാരോ പ്രതീക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാണ്. വീട്ടിൽ ആരൊക്കെ കുറ്റപ്പെടുത്തിയാലും രേവതി സച്ചിയുടെ കൂടെയാണ് നിൽക്കാറുള്ളത് . എന്നാൽ ശരത്തിന്റെ കൈ ഒടിച്ചത് സച്ചിയാണെന്ന് അറിഞ്ഞപ്പോൾ രേവതിയും സച്ചിയ്ക്ക് എതിരായപോലുള്ള സംഭാഷണമാണ് പ്രൊമോയിലൂടെ പുറത്ത് വിട്ടിട്ടുള്ളത്.

ഫാമിലി ഫോട്ടോ ഫ്രെയിം ചെയ്യാൻ ഡിസൈനർ കടയിലെത്തിയപ്പോഴാണ് കടയുടമ കഴിഞ്ഞ ദിവസം നടന്ന ബാഗ് മോഷണത്തിന്റെ  സി സി ടി വി ദൃശ്യങ്ങൾ സച്ചിയ്ക്ക് കാണിച്ചുകൊടുത്തത്.  തന്റെ അമ്മയുടെ ഭാഗ് അന്ന് തട്ടിപ്പറിച്ചത് രേവതിയുടെ അനിയൻ ശരത് ആണ് എന്ന് അങ്ങനെയാണ് സച്ചി മനസ്സിലാക്കിയത് . അതോടൊപ്പം ശരത് പലിശക്കാരൻ ആന്റണിയുടെ കൂടെയെത്തി സച്ചിയുടെ സുഹൃത്ത് മഹേഷിനെ തല്ലുക കൂടി ചെയ്തിരുന്നു. അതുംകൂടിയായപ്പോഴാണ് സച്ചിയ്ക്ക് കലി കയറിയത് . മഹേഷ് പണം മറിച്ചത് സച്ചിയുടെ അച്ഛന്റെ ചികിത്സയുടെ ആവശ്യത്തിനായിരുന്നു. എന്നാൽ അത് കേൾക്കാൻ കൂടി നിൽക്കാതെ ശരത്ത് മഹേഷിനെ തല്ലുകയായിരുന്നു. ക്ഷമകെട്ട സച്ചിയ്ക്ക് ഒടുവിൽ ശരത്തിനെ കൈ വെക്കേണ്ടി വന്നു. എന്നാൽ ശരത്ത് സഞ്ചരിക്കുന്ന വഴി മോശമാണെന്ന് രേവതിയും അമ്മയും ദേവുവും അറിഞ്ഞാൽ അവർ വിഷമിക്കുമെന്ന് കരുതി സച്ചി ആരോടും ഒന്നും പറഞ്ഞിട്ടില്ല. സംഭവിച്ച കാര്യങ്ങളൊന്നും അറിയാതെയാണ് രേവതി ഉൾപ്പടെ സച്ചിയേ കുറ്റപ്പെടുത്തുന്നതായി പ്രൊമോയിൽ കാണിച്ചത് . ഇനി എപ്പിസോഡ് കണ്ടാൽ അറിയാം രേവതിയും സച്ചിയും ഇതിന്റെ പേരിൽ അകലുമോ അതോ രേവതി സത്യം തിരിച്ചറിയുമോ എന്നെല്ലാം….

By admin