ശബരിമല ദർശനത്തിനാണ് അനുമതി, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ച; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സിഐ സുനിൽകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ്. ശബരിമല ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത് പോയത് വീഴ്ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ 10 ദിവസമായിട്ടും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ്പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. മാർച്ച് 18 നായിരുന്നു മോഹൻലാലിന്റെ ശബരിമല ദർശനം. ഫെബ്രുവരി അവസാനം പത്തനംതിട്ട സൈബർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥൻ ആയിരുന്നു സുനിൽ കൃഷ്ണൻ.