വൻ ഡീല്‍, ധനുഷ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു
ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു.നിത്യാ മേനനനാണ് ചിത്രത്തിലെ നായിക. ഇഡ്‍ലി കടൈയുടെ ഒടിടി റൈറ്റ്‍സ് 45 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ്. നടൻ ധനുഷിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ചിത്രം നിലാവുക്ക് എൻമേല്‍ എന്നടി കോപം ആണ്.
തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടിയില്‍ അധിക നേടിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഞെട്ടിക്കുന്ന പ്രകടനം ധനുഷ് നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.
ധനുഷിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി രായൻ മാറിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ ധനുഷ് പ്രിയങ്കരനായിരിക്കുന്നത് . സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ധനുഷ് ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തിയത് എന്നതും ആകര്‍ഷണീയമാണ്.
Read More: എമ്പുരാനെക്കുറിച്ച് വൻ പ്രഖ്യാപനവുമായി പൃഥ്വിരാജ് രംഗത്ത്, ‘അതൊക്കെ ചലഞ്ചിംഗായിരുന്നു’