വീട്ടു വാടക താങ്ങാനാകുന്നില്ല, ഓഫീസ് ബാത്ത്റൂമിൽ താമസമാക്കി 18 -കാരി, വാടക 545 രൂപ !

തു നാട്ടിലായാലും വാടകയ്ക്ക് വീടെടുത്ത് താമസമാക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഭാരിച്ച വീട്ടുവാടകയിൽ നിന്നും ബ്രോക്കർ കമ്മീഷനുകളിൽ നിന്നും എല്ലാം രക്ഷപ്പെടാൻ ചൈനയിൽ ഒരു യുവതി തന്‍റെ ഓഫീസിന്‍റെ ബാത്ത്റൂമിനുള്ളിൽ താമസമാക്കിയിരിക്കുകയാണ്. ചുരുങ്ങിയ പൈസയ്ക്ക് ഓഫീസ് ബാത്ത്റൂം വാടകയ്ക്ക് എടുത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. 18 -കാരിയായ യുവതിയാണ് ഭാരിച്ച വാടക ചെലവിൽ നിന്നും രക്ഷപ്പെടാൻ ഇത്തരത്തിൽ വേറിട്ട ഒരു രീതി പരീക്ഷിച്ചിരിക്കുന്നത്.

യാങ് എന്ന ഈ യുവതി ചൈനയിലെ ഹുനാനിലുള്ള ഒരു ഫർണിച്ചർ കടയിലാണ് ജോലി ചെയ്യുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇവർ ജോലി ചെയ്യുന്ന പ്രദേശത്ത് വാടകയ്ക്ക് ഒരു വീടെടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 800 യുവാൻ (ഏകദേശം 9,422 രൂപ) വാടകയായി മാത്രം നൽകണം. അത് താങ്ങാനുള്ള ശേഷി ഇല്ലാത്തതിനാലാണ് കമ്പനിയുടെ ടോയ്‌ലറ്റിൽ താമസിക്കാൻ ഇവർ പ്രത്യേക അനുവാദം തേടിയത്. പ്രതിമാസം 2,700 യുവാൻ (ഏകദേശം 31,800 രൂപ) ആണ് ഇവരുടെ വരുമാനം. ബാത്ത്റൂം താമസസ്ഥലമായി ഉപയോഗിക്കുന്നതിന് തൊഴിലുടമയ്ക്ക് പ്രതിമാസം 5 പൗണ്ട് (545 രൂപ) ആണ് ഇവർ വാടകയായി നൽകുന്നത്.

Read More: വീട്ടിൽ വച്ച് അപ്രതീക്ഷിതമായി പ്രസവവേദന വന്ന അമ്മയ്ക്ക് സഹായിയായി 13 -കാരൻ; ഫോണിലൂടെ സഹായം നൽകി ഡോക്ടർ

തുടക്കത്തിൽ, പ്രതിമാസം £21 (രൂപ 2,290) നൽകാമെന്ന് യാങ് സമ്മതിച്ചിരുന്നെങ്കിലും അവളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൊഴിലുടമയുടെ ഭാര്യ  വൈദ്യുതിക്കും വെള്ള ചെലവുകൾക്കും മാത്രമുള്ള പണം മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യമൊക്കെ ഷോറൂമിനുള്ളിൽ തന്നെയാണ് ഉറങ്ങിയിരുന്നതെങ്കിലും വളരെ തുറന്ന സ്ഥലം രാത്രിയിൽ ഭയാനകമായി അനുഭവപ്പെട്ടതിനെ തുടർന്നാണ് യാങ് ബാത്റൂമിനുള്ളിലേക്ക് രാത്രിയിലെ തന്‍റെ കിടപ്പ് മാറ്റിയത്. പ്രവർത്തന സമയത്ത്, കടയിലെത്തുന്ന ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടതിനാല്‍ പകല്‍ സമയത്ത് അവൾ തന്‍റെ സാധനങ്ങൾ പായ്ക്ക് ചെയ്തു മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More: പശുവും കാളയും ബെഡ്റൂമിൽ; ഭയന്ന് പോയ വീട്ടമ്മ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിച്ചിരുന്നത് രണ്ട് മണിക്കൂർ; വീഡിയോ

By admin