ഫ്രീ എന്നുകണ്ട് കണ്ണടച്ച് ക്രെഡിറ്റ് കാർഡ് എടുക്കാതിരിക്കുക; ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇവയാകാം

ക്രെഡിറ്റ് കാർഡ് വളരെ ജനപ്രിയമാണ് ഇന്ന്. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടുകയും ചെയ്യും. പലരും ആവശ്യമില്ലാതെ  ചിലപ്പോൾ ക്രെഡിറ്റ് കാർഡ് എടുക്കാറുണ്ട്. അത് ചിലപ്പോൾ എവിടെയെങ്കിലുംവെച്ച് ഏതെങ്കിലും  ബാങ്ക് പ്രതിനിധി  ബാങ്ക് പ്രതിനിധി  ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്തപ്പോഴായിരിക്കും. ആജീവനാന്തകാലം ക്രെഡിറ്റ് കാർഡ്  ഫ്രീ ആണെന്ന് പറഞ്ഞുകൊണ്ടായിരിക്കും പലപ്പോഴും അവർ സമീപിക്കുക. ഇങ്ങനെ തരുന്ന ക്രെഡിറ്റ് കാർഡുകൾ പൂർണമായും ഫ്രീ ആയിരിക്കുമോ? തിരിച്ചറിയേണ്ട ചില ചാർജുകൾ ഉണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 

I. ഉയർന്ന പലിശ നിരക്കുകൾ 

സൗജന്യമായി തരുന്ന ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക ചാർജ് ഇല്ലെങ്കിലും ഈ കാർഡുകൾക്ക് ഉയർന്ന പലിശ നിരക്കുകൾ ഉണ്ടായിരിക്കാം. ഇതുകാരണം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ചാർജുകൾ കൂടും. അതിനാൽ ക്രെഡിറ്റ് കാർഡ് എടുക്കുമോൾ ഇത് പരിഗണിക്കേണ്ടതുണ്ട്. . 

II.  വിദേശ കറൻസി ഇടപാടുകൾ 

വാർഷിക ഫീസ് ഇല്ലാതെ സൗജന്യമാണെങ്കിലും ഇത്തരം കാർഡുകൾക്ക്  ഫോറെക്സ് മാർക്ക്-അപ്പ് ഫീസ് 2 മുതൽ 4 ശതമാനം വരെയെങ്കിലും ഉണ്ടാകും. ഇത് മറ്റ് കറൻസികളിൽ ഇടപാട് നടത്തേണ്ടി വരുമ്പോൾ ഈ ചാർജുകൾ നൽകേണ്ടി വരും. അതിനാൽ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ഇഇഇ കാര്യം പരിഗണിക്കുക. 

III. ഓവർലിമിറ്റ് ഫീസ് 

വാർഷിക ഫീസ് ഇല്ലാത്ത ഇത്തരം കാർഡുകളിൽ ചിലപ്പോൾ ഇടപാട് നടത്തുമ്പോഴോ ക്രെഡിറ്റ് പരിധിക്ക് അപ്പുറം ചിലവാക്കുമ്പോഴോ ബാങ്ക് ചിലപ്പോൾ ഓവർലിമിറ്റ് ഫീസ് ചുമത്താം. ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന് മുൻപ് ഇതിൽ വ്യക്തത വരുത്തണം. 

IV. പേയ്‌മെന്റ് വൈകിയാലുള്ള പിഴ

സാധാരണ ക്രെഡിറ്റ് കാർഡുകളുടെ പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ  വൈകിയ പേയ്മെൻ്റിന് പിഴ ഈടാക്കും. കാർഡ് ഫ്രീ ആണെങ്കിലും ഇത്തരത്തിലുള്ള ചാർജുകൾ ഉണ്ടാകും. 

V. കാർഡ് ഉപയോഗിച്ചില്ലെങ്കിലും ഫീസ് : 

ക്രെഡിറ്റ് കാർഡ് എടുത്തുവെച്ചിട്ട് അത് ഉപയോഗിച്ചില്ലെങ്കിലും അതിനു ഫീസ് നൽകേണ്ടതുണ്ട്. അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചെലവ് ഒരു പരിധി കടക്കുമ്പോൾ മാത്രമേ ബാങ്കുകൾ ചില കാർഡുകൾക്ക് വാർഷിക ഫീസ് ഒഴിവാക്കുകയുള്ളൂ.
 

By admin