ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ മരണപ്പെട്ടു; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നിബാധയെ നേരിടുന്നതിൽ തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ മരണപ്പെട്ട ജനറൽ ഫയർ ഫോഴ്‌സ് അംഗവും ഫസ്റ്റ് വാറന്റ് ഓഫീസറുമായ സലേം ഫഹദ് അൽ-അജ്മിയുടെ കുടുംബത്തിന് അമീർ ശൈഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് അനുശോചന സന്ദേശം അയച്ചു. ഈ വേദനാജനകമായ നഷ്ടത്തിൽ അമീർ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി, 

“രക്തസാക്ഷികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനം നൽകാനും അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും ആശ്വാസവും നൽകാനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു”. സലേം ഫഹദ് അൽ-അജ്മിയുടെ സംസ്കാര ചടങ്ങിൽ  സേനാ മേധാവി മേജർ ജനറൽ തലാൽ അൽ-റൂമി, നിരവധി മുതിർന്ന ഫയർ ഡിപ്പാർട്ട്‌മെന്റ് നേതാക്കൾ, പൗരന്മാരും താമസക്കാരും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം പങ്കെടുത്തു.

Read Also – കുവൈത്തിൽ സാൽമിയ ഭാഗത്തേക്കുള്ള ഫോർത്ത് റിങ് റോഡ് താൽക്കാലികമായി അടച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin