പശുവും കാളയും ബെഡ്റൂമിൽ; ഭയന്ന് പോയ വീട്ടമ്മ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിച്ചിരുന്നത് രണ്ട് മണിക്കൂർ; വീഡിയോ

ത്തരേന്ത്യന്‍ തെരുവുകളില്‍ തെരുവ് നായ്ക്കളെ പോലെ തന്നെ തെരുവ് പശുക്കളെ കൊണ്ടും ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ തെരുവ് പശുക്കളുടെ പരാക്രമം ഒരു തെരുവിനെ തന്നെ പ്രശ്നത്തിലാക്കി. ഫരീദാബാദിലെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. വീട്ടമ്മ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കെ പെട്ടെന്ന് വീട്ടിലേക്ക് കയറി വന്ന പശുവിനെ കണ്ട് ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍, അതിന് പിന്നാലെ എത്തിയ തെരുവ് കാളയെ കണ്ട് ഭയന്ന വീട്ടമ്മ പ്രാണരക്ഷാര്‍ത്ഥം ബെഡ്റൂമിലുണ്ടായിരുന്ന കാർഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിച്ചിരുന്നത് രണ്ട് മണിക്കൂറോളം. ഒടുവില്‍, അയൽവാസിയുടെ നായയുടെ കുരയില്‍ ഭയന്ന പശുവും കാളയും ബെഡ്റൂം ഒഴിയുമ്പോഴേക്കും മണിക്കൂറുകൾ കടന്ന് പോയിരുന്നു. 

ഇന്ത്യ മീം ബോയ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഫരീദാബാദിലെ ദബുവ കോളനിയിലെ രാകേഷ് സാഹുവിന്‍റെ വീട്ടിലാണ് സംഭവം നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാകേഷിന്‍റെ ഭാര്യ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴാണ് ആദ്യമൊരു പശുവും പിന്നാലെ കാളയും ചാരിയിരുന്ന വാതില്‍ തുറന്ന് വീട്ടിന് അകത്തേക്ക് കയറിയത്. വീട്ടിലേക്ക് കയറി കാളയും പശുവും നേരെ ബെഡ്റൂമിലെത്തുകയും കട്ടിലിന് മുകളില്‍ കയറി നില്‍പ്പുറപ്പിച്ചു. ഇത് കണ്ട്  ഭയന്ന് പോയ സ്ത്രീ മുറിയില്‍ ഉണ്ടായിരുന്ന കാർഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കയറി ഒളിച്ചിരുന്നു. 

Read More: പച്ച നിറമടിച്ച കോഴി, തത്തയാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വില്പനയ്ക്ക്; പാകിസ്ഥാനില്‍ നിന്നും പുതിയ തട്ടിപ്പ്

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Meme boy (@indian.memeboy)

Watch Video:   ഭൂമി കുലുക്കത്തിനിടെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച ഗര്‍ഭിണിക്ക് പാര്‍ക്കില്‍ സുഖപ്രസവം; വീഡിയോ വൈറല്‍

സമയം കടന്ന് പോയി. നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറി. ഒടുവില്‍, രണ്ട് മണിക്കൂര്‍ കഴിഞ്ഞ് രാകേഷിന്‍റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ഇവര്‍ ഉടനെ തന്നെ അയൽവാസികളെ വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ ഒരുകൂട്ടം ആളുകൾ വടിയും മറ്റ് ആയുധങ്ങളുമായി വീട്ടിലെത്തി ഉച്ചയിട്ടു. പക്ഷേ, കട്ടില്‍ നിന്നും താഴെ ഇറങ്ങാന്‍ പോലും പശുവോ കാളയോ തയ്യാറായില്ല. പിന്നാലെ, നാട്ടുകാര്‍ വെള്ളം കോരിയൊഴിച്ചു. ഒന്നും സംഭവിച്ചില്ല. പിന്നെ തീ പന്തം കത്തിച്ച് ഭയപ്പെടുത്താന്‍ നോക്കി. പക്ഷേ, അതൊന്നും അവരെ യാതൊരു തരത്തിലും അസ്വസ്ഥമാക്കിയില്ല. ഇതിനികം നാട്ടുകാരും തളര്‍ന്നു തുടങ്ങിയിരുന്നു. ഒടുവില്‍, രാകേഷിന്‍റെ അയല്‍വാസി തന്‍റെ വളര്‍ത്ത് പട്ടിയുമായെത്തി. കാളയെയും പശുവിനെയും ബെഡ്റൂമില്‍ കണ്ടതും നായ കുര തുടങ്ങി.  ഇതോടെ പശുവും കാളയും വീട്ടില്‍ നിന്നും ഇറങ്ങിയോടിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More: ആരാണ് ഇയാൾ? ചാറ്റ് ജിപിടിയോട് സ്വന്തം ചിത്രം ചോദിച്ച യുവതിക്ക് ലഭിച്ചത് ഒരു ഇന്ത്യക്കാരന്‍റെ ചിത്രം!

By admin