നീര്‍ച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണ സംഭവിച്ചത് കെണിയിൽ നിന്നും ഷോക്കേറ്റെന്ന് സംശയം
തൃശൂര്‍: തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പന്നിക്കായി ഒരുക്കിയ കെണിയിൽ അകപ്പെട്ടതെന്ന് സംശയം. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള നീര്‍ച്ചാലിലാണ് ഇന്നലെ രാത്രി വീണ്ടശ്ശേരി സ്വദേശി ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഈ പരിസരത്ത് അനധികൃതമായി വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്നാണ് കെ എസ് ഇ ബി യുടെ കണ്ടെത്തൽ. പരാതി ലഭിച്ചയുടൻ കേസെടുക്കുമെന്ന് പീച്ചി പൊലീസ് പറഞ്ഞു. നിലവിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്.
കാട്ടിനുള്ളിൽ ലോറി, സംശയം തോന്നിയ വനംവകുപ്പ് സ്ഥലത്തെത്തി, ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘം പിടിയിൽ