തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശ, കാര്യങ്ങള്‍ രോഹിത്തിന്‍റെ കൈവിട്ട് പോകുന്നു, തുറന്നു പറഞ്ഞ് മുന്‍ താരം
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് വ്യക്തമാക്കി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലില്‍ ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഇന്നലെ ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തില്‍ രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയെങ്കിലും നേരിട്ട നാലാം പന്തില്‍ ബൗൾഡായി പുറത്തായി. രണ്ട് കളികളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമാണ് രോഹിത് ഇതുവരെ നേടിയത്.
മൂന്നോ നാലോ വര്‍ഷം മുമ്പ് കണ്ട രോഹിത് ശര്‍മയല്ല ഇപ്പോഴത്തേതെന്നും ഈ പ്രായത്തിലും എല്ലാ ദിവസവും രാവിലെ കഠിന പരിശീലനം നടത്തേണ്ട സ്ഥിതിയിലാണ് രോഹിത് ഇപ്പോഴുള്ളതെന്നും അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മഞ്ജരേക്കര്‍ ജിയോ ഹോട്സ്റ്റാറിനോട് പറഞ്ഞു. രോഹിത് ഇപ്പോഴും തന്‍റെ സ്വാഭാവിക കളിയിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ അത് എത്രകാലും മുന്നോട്ടുപോകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഐപിഎല്‍: പവര്‍ പ്ലേയില്‍ അടിതെറ്റി ഹൈദരാബാദ്, ഡല്‍ഹിക്കെതിരെ ബാറ്റിംഗ് തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം
മുംബൈ ടീമില്‍ രോഹിത്തിന്‍റെ ഓപ്പണിംഗ് പങ്കാളിയായ റിയാന്‍ റിക്കിള്‍ടണ്‍ ഇതുവരെ ഫോമിലാവാത്തതിന് കാരണം ഇന്ത്യൻ പിച്ചുകളുമായുള്ള പരിചയക്കുറവാണെന്നും എ ബി ഡിവില്ലിയേഴ്സിനും ഹെന്‍റിച്ച് ക്ലാസനുമൊഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങളാരും ഇന്ത്യൻ പിച്ചുകളുമായി അതിവേഗം പൊരുത്തപ്പെട്ടിട്ടില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഇന്നല ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റണ്‍ ചേസ് തുടങ്ങിയപ്പോള്‍ മുംബൈക്ക് അടിതെറ്റിയെന്നും മത്സരം വാംഖഡെയില്‍ ആയിരുന്നെങ്കില്‍ മുംബൈ ലക്ഷ്യത്തിന് അടുത്തെത്തുമായിരുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
കളിക്കാരുടെ വാര്‍ഷിക കരാര്‍, ഗംഭീറുമായി കൂടിക്കാഴ്ച നടത്താനായില്ല; ബിസിസിഐ യോഗം മാറ്റി
190 റണ്‍സിലേറെ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ മികച്ച കൂട്ടുകളാണ് ലക്ഷ്യത്തിലെത്താന്‍ മുംബൈക്ക് വേണ്ടിിയിരുന്നത്. മുംബൈ കരുതിയതിനെക്കാള്‍ 15-20 റണ്‍സ് ഗുജറാത്ത് അടിച്ചെടുത്തത് അവരുടെ പ്രതീക്ഷ തെറ്റിച്ചു. വിചാരിച്ച പോലെ മഞ്ഞുവീഴ്ചയുണ്ടാവാത്തതും മുംബൈക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍ ആദ്യ രണ്ട് കളികളിലും തോറ്റെങ്കിലും മുംബൈ ഇപ്പോഴും കിരീടം നേടാന്‍ കെല്‍പ്പുള്ളവരാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.