‘ഗുഡ് ബാഡ് അഗ്ലി’യിലെ ഗോഡ് ബ്ലെസ് യു ഗാനം ട്രെൻഡിംഗ്: അജിത്തിന്‍റെ ശബ്ദമായി അനിരുദ്ധ്

ചെന്നൈ: തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളിലൊന്നാണ് അജിത്ത് കുമാറിനെ നായകനാകുന്ന ഗുഡ് ബാഡ് അഗ്ലി. അധിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. 

ജി വി പ്രകാശ് കുമാർ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. അതിനാല്‍ തന്നെ ഗോഡ് ബ്ലെസ് യു എന്ന ഗാനം ഇതിനകം യൂട്യൂബ് ട്രെന്‍റിംഗില്‍ എത്തിയിട്ടുണ്ട്. 

പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ടീ സീരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം മാര്‍ച്ച് 19ന് ഇറങ്ങിയിരുന്നു. ജി വി പ്രകാശ് കുമാർ, അധിക് രവിചന്ദ്രൻ എന്നിവർ ചേർന്നാണ് ഒജി സോംഗ് എന്ന് പേരിട്ട ഗാനം ആലപിച്ചത്. ഇത് നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. 

നേരത്തെ ഗുഡ് ബാഡ് അഗ്ലിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു കഥാസാരം സോഷ്യല്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരുന്നു. ‘കുടുംബത്തിനൊപ്പം സമൂഹത്തില്‍ സമാധാനമായി ജീവിക്കാന്‍ ഭയരഹിതനായ ഒരു അധോലോക നേതാവ് ശ്രമിക്കുകയാണ്. അതിനായി ഹിംസയുടെ വഴിയില്‍ നിന്ന് മാറിനടക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. 

എന്നാല്‍ ഇരുണ്ട ഭൂതകാലം അയാളെ പിന്തുടരുക തന്നെ ചെയ്യുന്നു. അതിനെ എതിരിട്ട് മറികടക്കുകയാണ് അയാള്‍. പ്രതികാരത്തിന്‍റെയും കൂറിന്‍റെയും അധികാരത്തിന്‍റെ വിലയുടെയുമൊക്കെ ഒരു കഥയാണ് ഇത്’- ഇങ്ങനെയാണ് ചിത്രത്തിന്‍റെ കഥാസാരം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് നടന്‍ വിജയ്‍യുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്ന 2023 ചിത്രം ലിയോയുടെ കഥ തന്നെയല്ലേ എന്നാണ് സിനിമാപ്രേമികളില്‍ ഒരു വിഭാഗം ചോദ്യം ഉയര്‍ത്തുന്നത്. 

ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10നാണ് തിയറ്ററുകളിൽ എത്തുക. അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്നതാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.

അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മാസിൽ മാസായി അജിത്ത്; ‘ഗുഡ് ബാഡ് അഗ്ലി’ ജി വി പ്രകാശ് ​ഗാനമെത്തി

ധനുഷിന്‍റെ സംവിധാനത്തില്‍ അജിത്ത്, തമിഴകം കാത്തിരിക്കുന്ന ചിത്രം നടക്കുമോ?: നിര്‍മ്മാതാവ് പറഞ്ഞത്

By admin