കിടിലൻ രുചിയിൽ തമിഴ്നാട് സ്പെഷ്യൽ ചിക്കൻ ബിരിയാണി ; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കിടിലൻ രുചിയിൽ തമിഴ്നാട് സ്പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
- ചിക്കൻ 1 കിലോ
- പച്ചമുളക് 5 എണ്ണം
- സവാള 3 എണ്ണം
- തക്കാളി 2 എണ്ണം
- ഇഞ്ചി 2 സ്പൂൺ
- വെളുത്തുള്ളി 2 സ്പൂൺ
- ബസുമതി റൈസ് 2 കപ്പ്
- വെള്ളം. 4 കപ്പ്
- മല്ലിയില 4 സ്പൂൺ
- കുരുമുളക് പൊടി 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് സവാളയും കുറച്ച് തക്കാളിയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചതും പച്ചമുളക് ചതച്ചതും കൂടി ചേർത്തു കൊടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് ചിക്കനും ചേർത്തു കൊടുത്തു ഒപ്പം തന്നെ കുറച്ചു പച്ചമുളക് കീറിയതും കുറച്ച് തൈരും ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക. ആവശ്യത്തിന് ഗരം മസാലയും ചേർത്തു കൊടുത്തു കുരുമുളക് പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം അത് നല്ലപോലെ ഒന്ന് തിളച്ച് കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളവും ഒഴിച്ചുകൊടുത്തു നന്നായിട്ട് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് ഒരു കുക്കറിലേക്ക് ഇതെല്ലാം ചേർത്ത് കൊടുത്തതിനു ശേഷം നന്നായിട്ട് ഒന്ന് വേവിച്ചെടുക്കാവുന്നതാണ് വെന്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് മല്ലിയില കൂടി അലങ്കരിച്ചു കൊടുക്കാവുന്നതാണ്. മുളകുപൊടി മഞ്ഞൾപ്പൊടി ഒന്നും ചേർക്കാതെ തന്നെ നല്ല രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്.
ഈസി വൺ പോട്ട് ചിക്കൻ ബിരിയാണി ; റെസിപ്പി