കിടിലം ക്യാമറയും ബാറ്ററിയും ഫീച്ചറുകളും; 30000 രൂപയിൽ താഴെ വിലയുള്ള മികച്ച മൊബൈലുകൾ
നിങ്ങൾ ഒരു സ്‍മാർട്ട്ഫോൺ വാങ്ങാൻ പ്ലാനിടുകയാണോ? 30,000 രൂപയാണോ നിങ്ങളുടെ ബഡ്‍ജറ്റ്? ഈ വില വിഭാഗത്തിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വ്യക്തിഗത ഉപയോഗ സാഹചര്യത്തെ ആശ്രയിച്ച് ശരിയായ സ്‍മാർട്ട്‌ഫോൺ തിരഞ്ഞെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായി മാറിയേക്കാം. ഈ ബുദ്ധിമുട്ട് കുറയ്ക്കുന്നതിന്, ഈ വിഭാഗത്തിലെ പരിഗണിക്കാവുന്ന മികച്ച സ്‍മാർട്ട്ഫോണുകളുടെ ഒരു പട്ടിക ഇതാ.
വൺപ്ലസ് 12ആര്‍
വൺപ്ലസ് 12ആര്‍-ൽ 6.78 ഇഞ്ച് അമോലെഡ് പ്രോഎക്സ്ഡിആർ ഡിസ്‌പ്ലേയുണ്ട്, ഡൈനാമിക് 1-120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഈ സ്മാർട്ട്‌ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റും അഡ്രിനോ 740 ജിപിയുവും ഉണ്ട്. പരമാവധി 16 ജിബി LPDDR5X റാമും 256 ജിബി യുഎഫ്‌എസ് 4.0 സ്റ്റോറേജും ഇതിനുണ്ട്. 5,500 എംഎഎച്ച് ബാറ്ററി 100 വാട്സ് സൂപ്പര്‍വോക് ചാർജർ ഉപയോഗിച്ച് അതിവേഗ ചാർജിംഗ് സാധ്യമാക്കുന്നു. ക്യാമറ സജ്ജീകരണത്തിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവയുള്ള 50 എംപി സോണി ഐഎംഎക്സ്890 പ്രധാന സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16 എംപി മുൻ ക്യാമറയുണ്ട്.
ഐക്യു നിയോ 10ആർ
ഐക്യുഒ നിയോ 10ആര്‍-ൽ 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇത് 144Hz വരെ റിഫ്രഷ് റേറ്റ് നൽകുന്നു. സ്‌ക്രീൻ 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 3,840Hz പിഡബ്ല്യുഎം ഡിമ്മിംഗ്, എച്ച്‌ഡിആര്‍10+ സർട്ടിഫിക്കേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. 4nm TSMC പ്രോസസ്സിൽ നിർമ്മിച്ച സ്‍നാപ്‍ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് മണിക്കൂർ വരെ 90fps ഗെയിമിംഗ് മോഡ്, 2,000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ നിരക്ക്, ഇ-സ്‌പോർട്‌സ് മോഡ് എന്നിവ ഈ സ്‍മാർട്ട്‌ഫോണിന്റെ സവിശേഷതകളാണ്. പിൻ ക്യാമറ സിസ്റ്റത്തിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 എംപി സോണി പ്രൈമറി സെൻസറും 8 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസും അടങ്ങിയിരിക്കുന്നു. മുൻ ക്യാമറ 32 എംപി യൂണിറ്റാണ്. 60fps-ൽ 4K വീഡിയോ റെക്കോർഡിംഗും ഈ ഫോൺ പിന്തുണയ്ക്കുന്നു. 6,400 എംഎഎച്ച് ബാറ്ററിയും 7.98mm കനവും ഈ ഡിവൈസിന് ഉണ്ട്. ഇത് 80 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, അഞ്ച് വർഷത്തെ ഉപയോഗത്തിന് ശേഷം ബാറ്ററി 80 ശതമാനത്തിലധികം ആരോഗ്യം നിലനിർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മോട്ടറോള എഡ്‍ജ് 50 പ്രോ 5ജി
മോട്ടറോള എഡ്‍ജ് 50 പ്രോ 5ജി-യിൽ ശക്തമായ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് ലഭിക്കുന്നു. 2.63 GHz സിംഗിൾ കോർ, 2.4 GHz ട്രൈ-കോർ, 1.8 GHz ക്വാഡ്-കോർ കോൺഫിഗറേഷൻ എന്നിവ ഉൾപ്പെടുന്ന ഒക്ടാ-കോർ പ്രോസസർ സജ്ജീകരണമുണ്ട്. 8 ജിബി റാം ഉപയോക്താക്കൾക്ക് തടസമില്ലാത്ത മൾട്ടിടാസ്‍കിംഗ് അനുഭവവും മികച്ച വേഗതയും ഉറപ്പാക്കുന്നു. ഫോണിന്റെ 6.7 ഇഞ്ച് FHD+ P-ഓഎൽഇഡി ഡിസ്‌പ്ലേ 144 Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഇത് ഗെയിമിംഗിനും സ്ട്രീമിംഗിനും അനുയോജ്യമായ സുഗമവും മികച്ചതുമായ ദൃശ്യങ്ങൾ വാഗ്‍ദനം ചെയ്യുന്നു. ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഈ ഫോണിൽ 50 എംപി + 13 എംപി + 10 എംപി ട്രിപ്പിൾ-ക്യാമറ ശ്രേണി ലഭിക്കുന്നു. 50 എംപി ഫ്രണ്ട് ക്യാമറ ഉയർന്ന നിലവാരമുള്ള സെൽഫികൾ നൽകുന്നു. ടർബോ പവർ ചാർജിംഗും യുഎസ്ബി ടൈപ്പ്-സി പോർട്ടും ചേർന്ന 4500 എംഎഎച്ച് ബാറ്ററി കാര്യക്ഷമമായ പവർ മാനേജ്‌മെന്റും വേഗത്തിലുള്ള ചാർജിംഗും ഉറപ്പാക്കുന്നു.
പോക്കോ എക്സ് 7 പ്രോ
പോക്കോ എക്സ്7 പ്രോ 5ജി-യിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് സംരക്ഷിച്ചിരിക്കുന്ന 6.73 ഇഞ്ച് അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ട്. സ്‌ക്രീൻ 1.5കെ റെസല്യൂഷനും 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്നു. ഇത് വെളിച്ചക്കൂടുതലുള്ള സാഹചര്യങ്ങളിൽ നല്ല ദൃശ്യപരത ഉറപ്പാക്കുന്നു. ഇത് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, കൂടാതെ 240Hz ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. ഗെയിമിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന 2560Hz നിരക്കും ഇതിനുണ്ട്. 4nm TSMC പ്രോസസിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ പ്രോസസർ നൽകുന്ന പോക്കോ X7 പ്രോ 5G, 3.25GHz വരെ ക്ലോക്ക് വേഗതയിൽ എത്താൻ കഴിയും. LPDDR5X മെമ്മറിയും യുഎഫ്‌എസ് 4.0 സ്റ്റോറേജും ഇതിനുണ്ട്. സോളിഡ് ഇലക്ട്രോലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 6550 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഫോണിൽ. ഇത് 90 വാട്സ് ഹൈപ്പർചാർജിനെ പിന്തുണയ്ക്കുന്നു, ഇത് ഏകദേശം 47 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ അനുവദിക്കുന്നു. പോക്കോ എക്സ്7 പ്രോ 5ജി-യിൽ എഫ്/1.59 അപ്പേർച്ചറുള്ള 50 എംപി സോണി എല്‍വൈറ്റി-600 പ്രൈമറി സെൻസർ ഉൾപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവ പിന്തുണയ്ക്കുന്നു. 120° ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ് ക്യാമറയും 20 എംപി മുൻ ക്യാമറയും ആണ്. 60fps-ൽ 4കെ വരെ വീഡിയോ റെക്കോർഡിംഗിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു.
റിയൽമി 14 പ്രോ+ 5ജി
റിയൽമി 14 പ്രോ+ 5G യിൽ 2800×1272 പിക്സൽ റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റും 1500 nits പീക്ക് ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്നു. ക്വാൽകോം സ്‍നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രൊസസർ നൽകുന്ന ഇത് 8 ജിബി അല്ലെങ്കിൽ 12 ജിബി റാമും 128 ജിബി, 256 ജിബി, അല്ലെങ്കിൽ 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും വരുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 120എക്സ് ഡിജിറ്റൽ സൂം വരെ ശേഷിയുള്ള 50 എംപി പെരിസ്കോപ്പ് ക്യാമറ എന്നിവ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിന്‍റെ സവിശേഷത. സെൽഫികൾക്കായി, 32 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 6000 എംഎഎച്ച് ബാറ്ററി 8 വാട്സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള ഐപി68/ഐപി69 റേറ്റിംഗ്, താപനിലയോട് പ്രതികരിക്കുന്ന നിറം മാറ്റുന്ന ബാക്ക് പാനൽ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 തുടങ്ങിയ ഫീച്ചറുകളാണ് ഈ സ്‍മാർട്ട്ഫോണിലെ അധിക ഹൈലൈറ്റുകൾ.
ഏത് ഫോൺ വാങ്ങണം?
30,000 രൂപയിൽ താഴെ വിലയുള്ള ഒരു ശക്തമായ ഗെയിമിംഗ് സ്‍മാർട്ട് ഫോൺ നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ , ശക്തമായ പ്രോസസ്സറുകളുള്ള വൺപ്ലസ് 12ആര്‍, പോക്കോ എക്സ്7 പ്രോ, ഐക്യു നിയോ 10ആർ എന്നിവ ഒരുപോലെ മികച്ച ഓപ്ഷനുകളാണ്. എങ്കിലും, ഒരു ടെലിഫോട്ടോ ക്യാമറ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെങ്കിൽ, ഈ സെഗ്‌മെന്‍റിൽ രണ്ട് ഓപ്ഷനുകൾ മാത്രമേയുള്ളൂ, റിയൽമി 14 പ്രോ പ്ലസും മോട്ടോറോള എഡ്‍ജ് 50 പ്രോയും. ഇനി ഈടുനിൽക്കുക എന്നതാണ് നിങ്ങളുടെ മുൻഗണനയാണെങ്കിൽ, പോക്കോ എക്സ്7 പ്രോ, റിയൽമി 14 പ്രോ പ്ലസ് എന്നിവ ഐപി68 + ഐപി69 റേറ്റിംഗുമായി വരുന്നു. അതേസമയം മോട്ടറോള ഐപി68 റേറ്റിംഗുമായി വരുന്നു. അതായത് ഈ ഫോണുകൾ വെള്ളത്തെ ഉൾപ്പെടെ എളുപ്പം പ്രതിരോധിക്കുന്നു.
Read more: ആപ്പിൾ ഈ വർഷം പതിനഞ്ചിലധികം ഉൽപ്പന്നങ്ങൾ പുറത്തിറക്കും; വരുന്ന ഐഫോണ്‍ മോഡലുകള്‍ ഏതൊക്കെ?