എമ്പുരാൻ; വെട്ടാൻ തീരുമാനിച്ചിട്ടും വിമർശനങ്ങൾ തുടരുന്നു, പിന്തുണയുമായി ഡിവൈഎഫ്ഐ, പ്രതികരിക്കാതെ അണിയറക്കാർ
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ വെട്ടാൻ തീരുമാനിച്ചിട്ടും തീരാതെ എമ്പുരാൻ വിവാദം. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘ പരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യ ദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. അതേസമയം, വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.