എമ്പുരാനെക്കുറിച്ച് വൻ പ്രഖ്യാപനവുമായി പൃഥ്വിരാജ് രംഗത്ത്, ‘അതൊക്കെ ചലഞ്ചിംഗായിരുന്നു’

വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു എമ്പുരാൻ. 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. എമ്പുരാന്റെ മേയ്‍ക്കിംഗ് ചലഞ്ച് നിറഞ്ഞ ഒന്നായിരുന്നു എന്ന് പൃഥ്വിരാജ് ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മറ്റൊരു ആഗ്രവവും പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്.

നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ എന്ന ചിത്രം ഷൂട്ട് ചെയ്‍തതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഒമ്പതോളം വ്യത്യസ്‍ത സ്ഥലങ്ങളിലും ചിത്രീകരിച്ചു. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്നും പറയുന്നു പൃഥ്വിരാജ്. കാരണം ഒരുപാട് ഫിലിം മക്കേഴ്‍സിന് അത് സഹായകമാകും. അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവര്‍ക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും എന്നും വ്യക്തമാക്കുന്ന എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ്.

ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് നേരത്തെ പരിചയപ്പെടുത്തിയത്.

Read More:’ആർക്കാണ് പൊള്ളിയത്?, ആരുടെയെങ്കിലും പേര് ആരെങ്കിലും പറഞ്ഞോ?’, എമ്പുരാനെ പിന്തുണച്ച് സീമ ജി നായർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin