ആലത്തൂരിൽ ദേശീയ പാതയിൽ ഡിവൈഡറിൽ ഇടിച്ച് കയറി, ബൈക്ക് രണ്ടായി മുറിഞ്ഞു, യുവാവിന് ഗുരുതര പരിക്കേറ്റു

പാലക്കാട്: ആലത്തൂർ വാനൂരിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മാണത്തിനായി വെച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു.  ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ എരിമയൂർ സ്വദേശി അജയിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആലത്തൂർ സ്വകാര്യ ആശുപത്രിയായ പ്രവേശിപ്പിച്ചു.

അജയിന്‍റെ പൾസർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് നിയന്ത്രം വെട്ട് ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശത്തെ ടയറടക്കമുള്ള ഭാഗം വേർപ്പെട്ട് തെറിച്ച് പോയി. റോഡിൽ വീണ് കാലിന് പരിക്കേറ്റ അജയിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.

Read More : ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ 3 വയസുകാരനെ കാണാനില്ല, കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ 

അതിനിടെ പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്‌. കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസിനാണ് (22) ദാരുണാന്ത്യം സംഭവിച്ചത്. കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും. മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്.

By admin