Horoscope Today: അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും; അറിയാം ഇന്നത്തെ നിങ്ങളുടെ ദിവസഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
വരുമാനം വർദ്ധിക്കും. വീട് മോടി പിടിപ്പിക്കും. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകും. ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
ശത്രുക്കൾ മിത്രങ്ങൾ ആയി മാറും. ഉദര രോഗങ്ങൾ പിടിപെടാം. വിശേഷ വസ്ത്രങ്ങൾക്കായി പണം ചെലവഴിക്കും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
ഏറെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
കുടുംബ ജീവിതം ഊഷ്മളമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
വിദ്യാർഥികൾ പഠനത്തിൽ അലസരാകും. കാർഷിക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
വിവാഹ നിശ്ചയം നടക്കും. ഔദ്യോഗിക യാത്രകൾ നടത്തും. ഓഹരി ഇടപാടിൽ നിന്നും ലാഭമുണ്ടാകും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പുതിയ വാഹനം വാങ്ങാൻ സാധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. യാത്രകൾ ഗുണകരമാകും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. ആത്മവിശ്വാസം വർദ്ധിക്കും. മുന്നിട്ടിറങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ സംരംഭങ്ങൾ ആരംഭിക്കും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് നല്ല സമയമാണ്. ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഭൂമിയിൽ നിന്നും ആദായം ലഭിക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ വൈകും. പൂർവികസ്വത്ത് അധീനതയിൽ വന്നുചേരും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)