സ്ഥാനമില്ലാതെ മമ്മൂട്ടി, എണ്ണത്തിലും വേഗത്തിലും മുമ്പില്‍ മോഹൻലാല്‍, പൃഥ്വിരാജോ?

മലയാളത്തിന്റെ പുതിയ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായ ചിത്രം 135 കോടി രൂപയോളം നേടിയിരിക്കുകയാണ്. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമെത്തിയതും മോഹൻലാലാണ്. മോഹൻലാലിന്റെ പുലിമുരുകനാണ് ആദ്യമായി 100 കോടി ക്ലബിലെത്തിയത്.

മോഹൻലാലിന് ആകെ മൂന്ന് 100 കോടി ക്ലബ് ചിത്രങ്ങളാണ് ഉള്ളത്.  2016ലാണ് ഒരു മലയാള ചിത്രം ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. പുലിമുരുകൻ അന്ന് നേടിയത് 137 കോടി രൂപയോളമാണ്. വൈശാഖായിരുന്നു പുലിമുരുകൻ സംവിധാനം ചെയ്‍തത്.

മോഹൻലാലിന്റെ ലൂസിഫിറും 100 കോടി ക്ലബില്‍ ഇടംനേടിയിട്ടുണ്ട്. ലൂസിഫര്‍ ആകെ നേടിയത് 127 കോടി രൂപയോളമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പൃഥ്വിരാജാണ് എമ്പുരാൻ സംവിധാനം ചെയ്‍തതെന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പൃഥ്വിരാജ് നിര്‍ണായക കഥാപാത്രമായി മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ട്. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഒടുവില്‍ വൻ ഹൈപ്പിലാണ് മോഹൻലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയതും. മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടിക്ക് 100 കോടി ക്ലബില്‍ ഇടംനേടാനായില്ല എന്നതാണ് മറ്റൊരു കാര്യം.

മലയാളത്തിലെ 100 കോടി ക്ലബുകള്‍

മഞ്ഞുമ്മല്‍ ബോയ്‍സ്- 242 കോടി
2018- 177 കോടി
ദ ഗോട്ട് ലൈഫ്- 158.50 കോടി
ആവേശം- 156 കോടി
പുലിമുരുകൻ- 137.50 കോടി
പ്രേമലു- 136 കോടി
എമ്പുരാൻ- 135 കോടി
ലൂസിഫര്‍- 127 കോടി
എആര്‍എം- 106.75 കോടി
മാര്‍ക്കോ- 116 കോടി.

By admin