സോഫ്റ്റ് വെയർ എൻജിനീയറെ കാമുകനും കൂട്ടുകാരും കൂട്ട ബലാത്സം​ഗം ചെയ്തെന്ന് പരാതി

മുംബൈ: മഹാരാഷ്ട്രിലെ പുണെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറെ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കർണാടക സ്വദേശിയായ യുവതിയെയാണ് ലഹരി കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കി ബലാത്സം​ഗത്തിനിരയാക്കിയത്. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. തമീം ഹർഷല്ല ഖാൻ എന്നയാളാണ് ഒന്നാം പ്രതി. സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ട ഇയാൾ ന​ഗരത്തിലെ വൻ‍കിട കെട്ടിട നിർ‍മാതാവിന്റെ മകനാണെന്ന് യുവതിയെ വിശ്വസിപ്പിച്ചു.

ഇയാൾ ആഡംബര കാറുകളിലാണ് യുവതിയെ കാണാനെത്തിയത്. വിവാഹ വാഗ്ദാനം നൽകി കാന്തിവ്‍‌ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കി പീഡിപ്പിച്ചു. പിന്നീട് പുണെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.  

By admin