സൈബർ തട്ടിപ്പിൽ 50ലക്ഷം നഷ്ടപ്പെട്ടവരെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ബെം​ഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത്(82), ഭാര്യ ഫ്ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു ഇരുവരും. തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരം പുറത്തുവരുന്നുണ്ട്. ഡീഗോ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചു കിട്ടാൻ ഇവർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ സൈബർ ഇക്കണോമിക് ആൻഡ് നർകോർട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു. 

സാംപിൾ മണ്ണിൽ പതിവിലുമേറെ സ്വർണം; സംശയത്തിന് പിന്നാലെ അന്വേഷണം, കൊച്ചിയിൽ സ്വർണത്തരി തട്ടിപ്പുകാർ പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin