സാരഥി കുവൈത്ത് കായിക മേള സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ആരോഗ്യശീലം വർദ്ധിപ്പിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സാരഥി കുവൈത്ത് കായിക മേള സ്പോർട്നിക് – 2025 അഹമ്മദി അൽ ഷബാബ് സ്പോർട്സ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു.72 വ്യക്തിഗത ഇനങ്ങളും, 8 ടീം ഇനങ്ങളും ഉള്‍പ്പെടെ ആകെ 80 ഇനങ്ങളിലായി സാരഥിയുടെ അംഗങ്ങൾ 16 പ്രാദേശിക സമിതികളെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. 

കിഡ്സ്, സൂപ്പർ കിഡ്സ്,  സബ്  ജൂനിയർ, ജൂനിയർ,   സീനിയർ, സൂപ്പർ സീനിയർ, മാസ്റ്റേഴ്സ്, സീനിയർ മാസ്റ്റേഴ്സ്, സൂപ്പർ മാസ്റ്റേഴ്സ്,  ഗ്രാൻഡ് മാസ്റ്റേഴ്സ് എന്നീ കാറ്റഗറികളിലായി 1000 ലേറെ മത്സരാത്ഥികൾ ആണ് പങ്കെടുത്തത്. സമാപന ചടങ്ങുകളോട് അനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ സാരഥി യുടെ പ്രാദേശിക സമിതികളുടെ ബാനറിൽ സാരഥിയുടെ കുരുന്നുകളും അംഗങ്ങളും അണിനിരന്നു. വിശിഷ്ട  അതിഥികൾ ആയി എത്തിയ ഹെസ്സ അഹമ്മദ് മഹ്മൂദ്, ബ്രിക്ക് ഗെയിമുകളിലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും വിവിധ അന്താരാഷ്ട്ര ടൂർണമെൻ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ശിവാനി ചൗഹാൻ എന്നിവർ മാർച്ച് പാസ്റ്റിനു സാക്ഷ്യം വഹിച്ചു.

മേളയോടനുബന്ധിച്ചു നടന്ന പൊതു പരിപാടിയുടെ ഉദ്ഘാടനം ഹെസ്സ അഹമ്മദ് മഹ്മൂദ് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സിജു സദാശിവൻ സ്വാഗതവും ട്രെഷറർ ദിനു കമൽ നന്ദിയും രേഖപ്പെടുത്തി.
ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു.

വ്യക്തിഗത ചാമ്പ്യന്മാര്‍
സബ് ജൂനിയർ –  നൈവിൻ സി ജി & അവന്തിക സൈജു
ജൂനിയർ – അനശ്വർ കവിദേവ് & ആയുർദ എം അജിത്ത്
സീനിയർ –  അഭിനവ് അനിൽ &  അനാമിക സൈജു
സൂപ്പർ സീനിയർ –  അമൽ വിജയൻ, സുവിൻ വിജയകുമാർ & സായൂജ്യ സലിം
മാസ്റ്റേഴ്സ് –  അനീഷ് അനിൽകുമാർ & ശില്പ കെ സ്
സൂപ്പർ മാസ്റ്റേഴ്സ് –  പ്രവീൺ സി എൽ & രജനി സുകുമാരൻ

കായിക മേളയിൽ മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതി ചാമ്പ്യന്മാരായി, രണ്ടാം സ്ഥാനം മംഗഫ് വെസ്റ്റ് യൂണിറ്റും മൂന്നാം സ്ഥാനം ഫഹാഹീൽ യൂണിറ്റും കരസ്‌ഥമാക്കി. കായികമേളയുടെ ഭാഗമായ മാർച്ച് പാസ്റ്റിൽ മംഗഫ് വെസ്റ്റ് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്‌ഥമാക്കി.ജനറൽ കൺവീനർ സിജു സദാശിവൻ, നന്ദു, എന്നിവർക്കൊപ്പം  കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രാദേശിക ഭാരവാഹികളും  പരിപാടിക്ക് നേതൃത്വം നൽകി.

By admin