വെറെെറ്റി ചെമ്മീൻ ഇടിയപ്പം ബിരിയാണി തയ്യാറാക്കിയാലോ?
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- ചെമ്മീൻ 300 ഗ്രാം
- സവാള 3 എണ്ണം
- തക്കാളി 1 എണ്ണം
- മല്ലിയില ആവശ്യത്തിന്
- കറിവേപ്പില ആവശ്യത്തിന്
- ഇഞ്ചി ആവശ്യത്തിന്
- വെളുത്തുള്ളി 2 ടേബിൾ സ്പൂൺ
- പച്ച മുളക്
മസാല പൊടികൾ
- മുളക് പൊടി 1/2 ടീസ്പൂൺ
- മല്ലി പൊടി 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
- കുരുമുളക് പൊടി 1/2 ടീസ്പൂൺ
- ഗരം മസാല പൊടി 1/2 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഓയിൽ ആവശ്യത്തിന്
- നെയ്യ് ആവശ്യത്തിന്
- തേങ്ങാ പാൽ 1 കപ്പ്
- പട്ട 1 കഷ്ണം
- ഗ്രാമ്പു 4 എണ്ണം
- ഏലയ്ക്ക 5 എണ്ണം
- നല്ല ജീരകം 1 ടീസ്പൂൺ
- കുരു മുളക് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചെമ്മീൻ 300 ഗ്രാം കഴുകി വൃത്തിയാക്കി അതിൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഉപ്പും പുരട്ടി വയ്ക്കാം. 10 ഇടിയപ്പം തയ്യാറാക്കി വയ്ക്കാം. നെയ്യിൽ അണ്ടി പരിപ്പ്, മുന്തിരി, 1 സവാള ഫ്രൈ ചെയ്തു വയ്ക്കാം.
ബിരിയാണി തയ്യാറാക്കാൻ
ഒരു പാനിൽ 2ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ഗരം മസാല പൊടി ചേർത്ത് ഒന്നു മിക്സ് ആക്കാം. പിന്നെ സവാള ചേർത്ത് വഴറ്റാം സവാള നന്നായി വഴറ്റിയ ശേഷം സ്‌പൈസസ് ചേർക്കാം. ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി പച്ച മുളക് ചേർത്ത് വ ഴറ്റി അതിന്റെ പച്ച മണം മാറിയാൽ തക്കാളി ചേർക്കാം. തക്കാളി നന്നായി വഴറ്റിയ ശേഷം കറിവേപ്പില ചേർക്കാം.
മസാല പൊടികൾ ചേർക്കാം. മുളക് പൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ആക്കി പിന്നെ ചെമ്മീൻ ചേർക്കാം. കുറച്ചു ചെമ്മീൻ ചെറിയ കഷ്ണം ആക്കിയും ഇട്ട് കൊടുക്കാം ഇനി എല്ലാം കൂടെ നന്നായി മിക്സ് ആക്കി കൊടുക്കണം. പിന്നെ 1 കപ്പ് വെള്ളം ഒഴിച്ച് ചെമ്മീൻ വേവിച്ചെടുക്കാം ചെമ്മീൻ മസാല റെഡി അയാൽ തേങ്ങാ പാൽ ചേർക്കണം കുറച്ചു മല്ലിയില കൂടെ ചേർത്താൽ ചെമ്മീൻ മസാല റെഡി ആയി
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്തു അതിൽ ആദ്യം നെയ്യ് ആക്കി ചെമ്മീൻ മസാല ആക്കി പിന്നെ ഇടിയപ്പം മുറിച്ചു കഷ്ണങ്ങൾ ആക്കി ചേർത്ത് കൊടുക്കണം പിന്നെ മുകളിൽ മല്ലിയില ഫ്രൈ ചെയ്ത അണ്ടിപരിപ്പ് മുന്തിരി സവാള ചേർത്ത് വീണ്ടും ചെമ്മീൻ മസാല ചേർത്ത് അങ്ങനെ ഓരോ ലയർ ആക്കി മുകളിൽ നെയ് കൂടെ ചേർത്ത് അടച്ചു വെച്ച് ദം ചെയ്തെടുക്കാം.
ഒരു ദോശ കല്ല് ചൂടാക്കി അതിൽ ബിരിയാണി ദം ആക്കി വച്ച പാത്രം വച്ച് കൊടുത്തു ദം ചെയ്തെടുക്കാം. അടിപൊളി ഇടിയപ്പം ചെമ്മീൻ ബിരിയാണി റെഡി എല്ലാവരും തയ്യാറാക്കിനോക്കു. ചെമ്മീനും ഇടിയപ്പവും കൂടുതൽ എടുത്താൽ അതിനു അനുസരിച്ചു എടുത്തിരിക്കുന്ന മറ്റ് ചേരുവകളും കൂടുതൽ ചേർക്കണം.