വാഹനപരിശോധനക്കിടെ സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ പൊലീസിന്‍റെ മുന്നില്‍; കാറുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

കൊല്ലം: കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു. ആലുവയിൽവെച്ച് വാഹന പരിശോധനക്കിടെയാണ് സംഭവം. പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞു. കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാൾക്ക് ഉണ്ടായിരുന്നു. ഇവരെ കാറിനുള്ളിൽ ഉപേക്ഷിച്ചാണ് അതുൽ രക്ഷപ്പെട്ടത്. ആലുവ എടത്തല ഭാ​ഗത്ത് വെച്ചാണ് സംഭവം.

By admin