“യാ മോനേ..” രണ്ട് വർഷത്തിനകം ഇന്ത്യൻ റോഡുകൾ അമേരിക്കയെക്കാൾ മികച്ചതാകുമെന്ന് ഗഡ്‍കരി

ടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതായിരിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ടൈംസ് ഡ്രൈവ് ഓട്ടോ സമ്മിറ്റ് ആൻഡ് അവാർഡ്‍സ് 2025 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “റോഡ് മേഖലയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഈ വർഷവും അടുത്ത വർഷവും വരുന്ന മാറ്റങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതായിരിക്കും. മുമ്പ് ഞാൻ പറയുമായിരുന്നു നമ്മുടെ ഹൈവേ റോഡ് ശൃംഖല യുഎസിന്റേതിന് സമാനമാകും എന്ന്. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു രണ്ട് വർഷത്തിനുള്ളിൽ നമ്മുടെ ഹൈവേ ശൃംഖല യുഎസിനേക്കാൾ മികച്ചതായിരിക്കുമെന്ന്..” നിതിൻ ഗഡ്‍കരി വ്യക്തമാക്കി. 

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയിലും നിർമ്മാണത്തിലും യുഎസിനെ മറികടക്കുമെന്നും നിതിൻ ഗഡ്‍കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി, ഡൽഹി, ഡെറാഡൂൺ, ജയ്പൂർ, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള ദൂരം ഗണ്യമായി കുറയുമെന്ന് കൂട്ടിച്ചേർത്തു.

ടെസ്‌ലയുടെ രാജ്യത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് ചോദ്യത്തിന് ഇതൊരു തുറന്ന വിപണിയാണെന്നും കഴിവുള്ളവർ വന്ന് വാഹനങ്ങൾ നിർമ്മിച്ച് വിലകളിൽ മത്സരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗതാഗത നിർമ്മാതാക്കൾ ചെലവ് കേന്ദ്രീകൃതമല്ല, മറിച്ച് ഗുണനിലവാര കേന്ദ്രീകൃതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാർ നിർമ്മാതാക്കൾ നല്ല വാഹനങ്ങൾ നിർമ്മിക്കുമെന്നും മത്സരാധിഷ്ഠിത വിലയ്ക്ക് അവ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത കേന്ദ്രമന്ത്രി ആവർത്തിച്ചു. ചെലവ് ഒറ്റ അക്കത്തിൽ ആയിരിക്കുമെന്നും അതുവഴി ഇന്ത്യയെ ലോകവുമായി മത്സരിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 14-16 ശതമാനമായി നിൽക്കുന്ന ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവുകൾ ഒറ്റ അക്കത്തിലേക്ക് കുറയ്ക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത കേന്ദ്രമന്ത്രി ആവർത്തിച്ചു. ആഗോളതലത്തിൽ ഇന്ത്യയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുക എന്ന തന്റെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണിത്. കൂടാതെ, റോഡ് മേഖലയിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് എല്ലാ ദിവസവും 60 കിലോമീറ്റർ റോഡ് ശൃംഖല നിർമ്മിക്കുക എന്ന ഭാവി ലക്ഷ്യവും ഗഡ്‍കരി പ്രഖ്യാപിച്ചു.

ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ സ‍ർപ്രൈസ്! നിർണായക നീക്കവുമായി കേന്ദ്ര സ‍ർക്കാർ

ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം, ആറ് മാസത്തിനകം ഇവി വില പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും!

By admin