മ്യാൻമറിനും തായ്‌ലൻഡിനും കുവൈത്തിന്‍റെ ഐക്യദാർഢ്യം; അടിയന്തിര സാഹചര്യങ്ങളിൽ കുവൈത്ത് എംബസിയുമായി ബന്ധപ്പെടണം

കുവൈത്ത് സിറ്റി: മ്യാൻമറിനും തായ്‌ലൻഡിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലും ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് രണ്ട് സൗഹൃദ രാജ്യങ്ങളിലെയും ഗവൺമെന്റുകൾക്കും ജനങ്ങൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു.

Read Also – മ്യാൻമർ, തായ്‍ലന്റ് ഭൂചലനം; നൂറിലധികം പേർ മരിച്ചു, രണ്ടിടത്തും വൻ നാശനഷ്ടങ്ങൾ, ഹെൽപ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

ബാങ്കോക്കിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഔദ്യോഗിക അധികൃതര്‍ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പാലിക്കാനും തായ്‌ലൻഡിലെ കുവൈത്ത് എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ “0066899909819” എന്ന അടിയന്തര നമ്പറിലോ വിദേശകാര്യ മന്ത്രാലയത്തിന്റെ “+965 159”, “+965 22225504” എന്നീ നമ്പറുകളിലോ ബന്ധപ്പെടാൻ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin