മ്യാന്മറിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ഇന്ത്യ; 118 അം​ഗ മെഡിക്കൽ ടീമിനെയും 4 നാവിക സേന കപ്പലുകളും അയക്കും

ദില്ലി: ഭൂകമ്പം തകർത്തെറിഞ്ഞ മ്യാൻമറിന് സഹായ ഹസ്തവുമായി ഇന്ത്യ. മ്യാൻമറിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയക്കും. 80 അം​ഗ എൻഡിആർഎഫ് സംഘത്തെ അയച്ചിട്ടുണ്ട്. 118 അം​ഗ മെഡിക്കൽ ടീമിനെയും നാല് നാവിക സേന കപ്പലുകളും മ്യാൻമറിലേക്ക് അയക്കും. ദൗത്യത്തിന് ഓപ്പറേഷൻ ബ്രഹ്മ എന്നാണ് ഇന്ത്യ പേര് നൽകിയിരിക്കുന്നത്.  അതേ സമയം മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാർ സുരക്ഷിതമെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി മ്യാൻമർ സീനിയർ ജനറലുമായി സംസാരിച്ചു. മ്യാൻമറിൽ 1007 പേർ മരിച്ചതായി സൈന്യം അറിയിച്ചു. 1500 ലധികം വീടുകളാണ് ഭൂകമ്പത്തിൽ തകർന്നത്. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. 

 

 

By admin