മദ്യലഹരിയിൽ തർക്കം; കൊല്ലത്ത് 45കാരൻ കുത്തേറ്റ് മരിച്ചു

കൊല്ലം: കൊല്ലം പനയത്ത് നടന്ന സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാൾ മരിച്ചു. പനയം സ്വദേശി അനിൽകുമാർ  (45) ആണ് മരിച്ചത്. പരിക്കേറ്റ ധനേഷ് ചികിത്സയിലാണ്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതി അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Asianet News Live

By admin