പ്രതിഷേധം കനത്തു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തും, മാറ്റം ആവശ്യപ്പെട്ടത് നിർമാതാക്കൾ തന്നെയെന്ന് വിവരം

തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് നീക്കം.

നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. ചില രംഗങ്ങൾ മാറ്റും. ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നുമാണ് വിവരം. 

ഭൂമി കുലുക്കത്തിനിടെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച ഗര്‍ഭിണിക്ക് പാര്‍ക്കില്‍ സുഖ പ്രവസം; വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

By admin