പട്രോളിങ്ങിനിടെ വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു; ഡ്രൈവറടക്കം അബോധാവസ്ഥയിൽ, ഉള്ളിൽ മയക്കുമരുന്ന്

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് സ്വദേശികൾ മയക്കുമരുന്നുമായി പിടിയില്‍. വാഹനത്തിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് 60 ഉം 48 ഉം വയസ്സുള്ള രണ്ട് കുവൈത്തി പൗരന്മാരാണ് അറസ്റ്റിലായത്. അബോധാവസ്ഥയിൽ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമങ്ങൾ  ലംഘിച്ചതിനും 60 വയസ്സുള്ള ഡ്രൈവർക്ക് ട്രാഫിക് നിയമലംഘന നോട്ടീസ് നൽകി. 

Read Also –  തട്ടിയെടുത്തത് വമ്പൻ തുക; നറുക്കെടുപ്പ് തട്ടിപ്പ് അന്വേഷണം 58 പേരിലേക്ക്, 25 പ്രവാസികളും ഉൾപ്പെട്ടതായി സൂചന

അലി സബാഹ് അൽ-സലേം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടെത്തുകയായിരുന്നു. ഡ്രൈവറും കൂട്ടാളിയും അബോധാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും കാപ്റ്റഗൺ എന്ന് സംശയിക്കുന്ന ഗുളികകളും  മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, ലൈറിക്ക ഗുളികകളും കാപ്റ്റാഗൺ എന്ന് സംശയിക്കുന്ന ഗുളികകളും കഞ്ചാവ് അടങ്ങിയ രണ്ട് ഇ-സിഗരറ്റുകളും കൈവശം വെച്ച ഒരാളെ ഹൈവേ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin