ചിക്കൻ ദം ബിരിയാണി ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

 
 ജീരകശാല റൈസ്              ഒന്നര കപ്പ് 

 ചിക്കൻ                                     350 ഗ്രാം

സവാള                                      3 എണ്ണം

തക്കാളി                                    1 എണ്ണം വലുത്                                    

വെളുത്തുള്ളി                         16 അല്ലി

ഇഞ്ചി                                     രണ്ടിഞ്ച് വലുപ്പത്തിൽ

പച്ചമുളക്                                      2 എണ്ണം

മല്ലിച്ചപ്പ് പുതിന അരിഞ്ഞത്    ഒരു പിടി

നെയ്യ്                                            രണ്ട് ടേബിൾ ടീസ്പൂൺ

ഓയിൽ                                        ആവശ്യത്തിന് 

മുളകുപൊടി                               കാൽ ടീസ്പൂൺ

 മഞ്ഞൾ പൊടി                           കാൽ ടീസ്പൂൺ
 
മല്ലിപ്പൊടി                                     കാൽ ടീസ്പൂൺ

ഗരം മസാല                                  അര ടീസ്പൂൺ

ഗ്രാമ്പു                                            5  എണ്ണം 

5 ഏലക്ക                                       5 എണ്ണം 

കറുവപ്പട്ട                                      ചെറിയ കഷ്ണം     

 ഉപ്പ്                                                 ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം പകുതി സവാള ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. ശേഷം വറുത്ത് കോരി മാറ്റിവയ്ക്കുക. ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഗോൾഡൻ നിറത്തിൽ വറുത്തുകോരി മാറ്റി വയ്ക്കാം.  ചിക്കൻ, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഇഞ്ചി, വെളുത്തുള്ളി കൂടെ ചേർത്ത് മസാല പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കുക. 

ഇനി ഒരു പാത്രത്തിലേക്ക് ചിക്കൻ ഓയിൽ ചേർത്ത് കൊടുക്കാം. ബാക്കി രണ്ട് ടേബിൾ ടീസ്പൂൺ നെയ്യും കൂടെ ഒഴിച്ച് വച്ചിരിക്കുന്ന സവാള നന്നായൊന്ന് വഴറ്റിയെടുക്കാം. ഇതിലോട്ട് ഒരു തക്കാളി ചേർത്ത് നന്നായി ഒന്ന് ഉടഞ്ഞു വരുന്നതുവരെ ഇളക്കിയെടുക്കാം. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ചേർത്ത് നന്നായി പച്ച ചുവ മാറി വരുമ്പോൾ മസാലപ്പൊടികൾ ചേർത്തു കൊടുക്കാം.

രണ്ട് ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് ചിക്കനും കൂടെ ചേർത്ത് 5 മിനിറ്റ് മൂടിവച്ച് വേവിക്കാം. നേരത്തെ വറുത്തു വച്ചിരിക്കുന്ന ഉള്ളിയിൽ നിന്ന് അല്പം പൊടിച്ചു ചേർക്കാം. എന്നിട്ട് ചിക്കനും കൂടെ ചേർത്ത് മൂടിവെച്ച് ഒന്ന് വേവിക്കാം അഞ്ചു മിനിറ്റിനുശേഷം മുക്കാൽ  വേവിന് എടുത്തിരിക്കുന്ന ചോറും ഇട്ടുകൊടുത്ത് മുകളിൽ അല്പം നെയ്യ്. ഗരം മസാല. കുരുമുളകുപൊടി. അണ്ടിപ്പരിപ്പും മുന്തിരി മല്ലിയില ഇട്ടുകൊടുത്ത് ശേഷം മൂടിവയ്ക്കാം. നന്നായി ആവി കയറിയ ശേഷം തീ ഓഫ് ചെയ്യാം. മലബാർ ചിക്കൻ ദം ബിരിയാണി തയ്യാർ..

കിടിലൻ രുചിയിൽ അമ്പൂർ സ്റ്റൈൽ മട്ടൺ ബിരിയാണി ; റെസിപ്പി

 

By admin