കിടിലൻ രുചിയിൽ അമ്പൂർ സ്റ്റൈൽ മട്ടൺ ബിരിയാണി ; റെസിപ്പി

കിടിലൻ രുചിയിൽ അമ്പൂർ സ്റ്റൈൽ മട്ടൺ ബിരിയാണി ; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കിടിലൻ രുചിയിൽ അമ്പൂർ സ്റ്റൈൽ മട്ടൺ ബിരിയാണി ; റെസിപ്പി

വേണ്ട ചേരുവകൾ 

  • മട്ടൺ                                              1 കിലോ ബിരിയാണി അല്ലെങ്കിൽ മീഡിയം കട്ട് കഷണങ്ങൾ
  • ജീര സാംബ അരി                      1 കിലോ
  • ചുവന്ന ഉണക്ക മുളക്             10 മുതൽ 12 വരെ അല്ലെങ്കിൽ ആവശ്യാനുസരണം (2 മുതൽ 3 ടീസ്പൂൺ വെള്ളം ചേർത്ത് ഉണക്കിയ ചുവന്ന മുളക് നന്നായി അരച്ചെടുക്കുക)
  • ഉള്ളി/സവാള                               400 ഗ്രാം നന്നായി അരിഞ്ഞത്
  • തക്കാളി                                        400 ഗ്രാം നന്നായി അരിഞ്ഞത്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്    100 ഗ്രാം വീതം
  • പച്ചമുളക്                                     4 എണ്ണം അരിഞ്ഞത്
  • പുതിനയില                                 100 ഗ്രാം
  • മല്ലിയില                                       100 ഗ്രാം
  • തൈര്                                          200 മില്ലി
  • നാരങ്ങ                                         1/2 നീര്
  • ബിരിയാണി സുഗന്ധവ്യഞ്ജനങ്ങൾ – 5 ഏലയ്ക്ക, 1 ഇഞ്ച് കറുവപ്പട്ട, 5 ഗ്രാമ്പൂ
  • എണ്ണ                                           100 മില്ലി
  • നെയ്യ്                                        3 മുതൽ 4 ടീസ്പൂൺ
  • വെള്ളം                                     800 മില്ലി
  •  ഉപ്പ്                                        ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അരി കഴുകി വെള്ളത്തിൽ കുതിരാൻ ആയിട്ട് ഒന്ന് മാറ്റി വയ്ക്കുക. ശേഷം അടുത്തത് ചെയ്യേണ്ടത് മട്ടൻ ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് നന്നായി കഴുകിയെടുത്ത അതിനുശേഷം മാറ്റിവയ്ക്കുക. അടുത്തത് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കുറച്ച് നെയ്യും ചേർത്ത് കൊടുത്ത് അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേർത്ത് തക്കാളിയും ചേർത്ത് കൊടുക്കുക. അതിലേക്ക് ബാക്കി മസാല പൊടികളെല്ലാം ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം ഉപ്പ് ചേർത്ത് അതിലേക്ക് മട്ടൻ ചേർത്ത് അടച്ചുവച്ച് വേവിക്കുക. വെന്തതിനു ശേഷം അതിലേക്ക് അരി ചേർത്ത് കൊടുത്ത് ഒന്നടച്ചു വച്ച് വേവിച്ചെടുക്കുക. ബിരിയാണി തയ്യാർ. 

വെറെെറ്റി ചെമ്മീൻ ഇടിയപ്പം ബിരിയാണി തയ്യാറാക്കിയാലോ?

 

 

By admin