ഒരു വേദിയിൽ അതിവേഗം 1,000 റൺസ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം; പുതിയ നേട്ടം സ്വന്തമാക്കി ഗിൽ

ഐപിഎല്ലിൽ ഒരു ഗ്രൗണ്ടിൽ നിന്ന് മാത്രം വേഗത്തിൽ 1,000 റൺസ് നേടുന്ന രണ്ടാമത്തെ താരമായി ശുഭ്മാൻ ഗിൽ. മുംബൈ ഇന്ത്യൻസിനെതിരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗിൽ റെക്കോര്‍ഡിട്ടത്. വെറും 20 ഇന്നിംഗ്സുകളിൽ നിന്നാണ് ഗില്ലിന്‍റെ നേട്ടം. ക്രിസ് ഗെയ്ൽ മാത്രമാണ് ഗില്ലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരം. 

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാത്രം ഗെയ്ൽ 1,000 റൺസ് നേടിയിട്ടുണ്ട്. 19 ഇന്നിംഗ്സുകളിൽ നിന്നാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് 22 ഇന്നിംഗ്സുകളിൽ 1,000 റൺസ് പൂര്‍ത്തിയാക്കിയ ഡേവിഡ് വാര്‍ണറാണ് ഗില്ലിന് പിന്നിൽ മൂന്നാമത്. മൊഹാലിയിൽ വെച്ച് 26 ഇന്നിംഗ്സുകളിൽ നിന്ന് 1,000 റൺസ് പൂര്‍ത്തിയാക്കിയ  ഷോൺ മാര്‍ഷാണ് നാലാം സ്ഥാനത്ത്. 

മുംബൈയ്ക്ക് എതിരായ മത്സരത്തിൽ ശുഭ്മാൻ ഗിൽ – സായ് സുദര്‍ശൻ സഖ്യം മികച്ച തുടക്കമാണ് ഗുജറാത്ത് ടൈറ്റൻസിന് നൽകിയത്. പവര്‍ പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 66 റൺസാണ് ഇരുവരും അടിച്ചെടുത്തത്. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ പുതിയ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഗിൽ പുറത്താകുകയും ചെയ്തു. 27 പന്തിൽ 38 റൺസ് നേടിയ ഗില്ലിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. നാല് ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്. ഒന്നാം വിക്കറ്റിൽ 78 റൺസാണ് ഗില്ലും സുദര്‍ശനും കൂട്ടിച്ചേര്‍ത്തത്. 

READ MORE: കളിച്ചത് രണ്ടും തോറ്റു; രാജസ്ഥാനെ കരകയറ്റുമോ സഞ്ജു? മുന്നിലുള്ളത് 3 വെല്ലുവിളികൾ

By admin