ഐ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ, ആമസോണിൽ വമ്പൻ ഓഫർ! ഐ ഫോൺ 15ന്‍റെ ഈ മോഡലിന്‍റെ വില കുറഞ്ഞു

നിങ്ങൾ ഒരു ഐ ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, ഒരു സന്തോഷ വാർത്തയിതാ. ഐഫോൺ 15 ന്റെ വില വീണ്ടും കുറഞ്ഞു. ഐ ഫോൺ 15 ന്റെ 512 ജിബി വേരിയന്‍റിന്  ആമസോണിൽ മികച്ച ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ആപ്പിൾ ഐഫോൺ 15 ന്റെ 512 ജിബി വേരിയന്റ് നിലവിൽ ആമസോണിൽ 1,09,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ആമസോൺ നിലവിൽ ഐഫോൺ 15 ന്റെ ഈ വേരിയന്റിന് 23 ശതമാനം ഫ്ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഇതോടെ  ഐഫോൺ 15 ന്‍റെ വില വെറും 84,999 രൂപയായി കുറഞ്ഞു. ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് 25,000 രൂപ നേരിട്ട് ലാഭിക്കാം. സാധാരണയായി ചില പ്രത്യേക അവസരങ്ങളിലോ ഉത്സവ സീസണുകളിലോ ആണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ സ്മാർട്ട്‌ഫോണുകളിൽ ഡീലുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആമസോൺ ഒരു സീസൺ വിൽപ്പനയും കൂടാതെ കുറഞ്ഞ വിലയ്ക്ക് ഐഫോണുകൾ വാങ്ങാൻ അവസരം നൽകിയിരിക്കുകയാണ്. ആമസോൺ ആദ്യമായാണ്  ഐ ഫോൺ 15- 512 ജിബിയിൽ വലിയ വിലക്കുറവ് വരുത്തിയിരിക്കുന്നത്.

ഫോൺ വാങ്ങുമ്പോൾ ആമസോൺ മികച്ച ഒരു എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ അധിക ലാഭം നേടാനാകും.  പഴയ ഫോൺ 22,800 രൂപ വരെ നൽകി എക്സ്ചേഞ്ച് ചെയ്യാം.  എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ ഫോണിന്റെ നിലവിലെ പ്രവർത്തനത്തെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് പൂർണ്ണ വിനിമയ മൂല്യം ലഭിക്കുകയാണെങ്കിൽ, ഏകദേശം 48,000 രൂപ കുറച്ച് ഐ ഫോൺ 15- 512 വാങ്ങാൻ കഴിയും. ബജറ്റ് കുറവാണെങ്കിൽ, ആമസോൺ ഇഎംഐയിൽ ഐ ഫോൺ വാങ്ങാനുള്ള അവസരവും നൽകുന്നുണ്ട്. വെറും 4,121 രൂപയുടെ പ്രതിമാസ ഇഎംഐയിൽ ഫോൺ വാങ്ങാം.  2,549 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കാനുള്ള മികച്ച അവസരവും ഉണ്ട്.

Read More : സ്‍മാർട്ട്‌ഫോണാണോ കയ്യിൽ? ഈ അലേർട്ട് ഫീച്ചർ ഓണാക്കിയാൽ ഭൂചലന സാധ്യത മുൻകൂട്ടി അറിയാം, ചെയ്യേണ്ടത് ഇത്ര മാത്രം
 

By admin