ഇതുവരെ വിറ്റത് 35,23,230 ടിക്കറ്റുകൾ, ഭാ​ഗ്യാന്വേഷികളേറെയും പാലക്കാട്; സമ്മർ ബമ്പർ നറുക്കെടുപ്പിന് 3 നാൾ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ നറുക്കെടുപ്പ് ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നടകും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. ഇതിൽ മാർച്ച് 29 ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ 35,23,230 ടിക്കറ്റുകൾ വിറ്റു പോയി.

7,90,200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാന ഘടനയാണുള്ളത്. 250 രൂപയാണ് ബമ്പർ ടിക്കറ്റിൻ്റെ വില.

By admin