ആരാണ് ഇയാൾ? ചാറ്റ് ജിപിടിയോട് സ്വന്തം ചിത്രം ചോദിച്ച യുവതിക്ക് ലഭിച്ചത് ഒരു ഇന്ത്യക്കാരന്‍റെ ചിത്രം!

ർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ (AI) ദ്രുതഗതിയിലുള്ള പുരോഗതി വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചോദിക്കുന്നത് എന്തിനും ഉത്തരം നൽകാനും റിയലിസ്റ്റിക് ടെക്സ്റ്റ്, ഇമേജുകൾ, ഓഡിയോ, കോഡ് എന്നിവ സൃഷ്ടിക്കാനും ഒക്കെ ചാറ്റ് ജിപിടിക്കുള്ള കഴിവ് ഇതിനോടകം തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, എഐ മോഡലുകൾക്ക് ഇപ്പോഴും ചില പരിമിതികളുണ്ടെന്ന് എടുത്ത് കാണിക്കുകയാണ് അടുത്തിടെ സമൂഹ മാധ്യമത്തില്‍ വൈറലായ ഒരു പോസ്റ്റ്.

ചാറ്റ് ജിപിടിയുടെ ഇമേജ് ജനറേഷൻ ഫീച്ചറുമായുള്ള തന്‍റെ രസകരമായ ഒരു അനുഭവം ബ്രെയ്‌ലിൻ എന്ന അമേരിക്കൻ വനിതയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ചാറ്റ് ജിപിടിയുമായി നടത്തിയ സംഭാഷണത്തിന്‍റെ ഒരു സ്ക്രീൻഷോട്ടാണ് ഇവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ചാറ്റ് ജിപിടിയോട് യുവതി അഭ്യർത്ഥിച്ചത് തന്നെക്കുറിച്ച് ഇതുവരെ മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച് തന്‍റെ ഒരു ചിത്രം സൃഷ്ടിക്കാനായിരുന്നു. തന്‍റെ ചിത്രം തന്നെ ലഭിക്കുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്ന യുവതിയ്ക്ക് പക്ഷേ, ചാറ്റ് ജിപിടി നൽകിയത് തീർത്തും അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഫലമായിരുന്നു.

Read More: വിമാനത്താവളത്തിലെ അമിത ലഗേജ് ഫീസ് ബുദ്ധിപരമായ നീക്കത്തിലൂടെ മറികടന്നെന്ന് യുവതി; കുറിപ്പ് വൈറല്‍

Watch Video: അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് ‘ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, എഐയിൽ സൃഷ്ടിച്ച ചിത്രം താടിയും കണ്ണടയുമുള്ള ഒരു ഇന്ത്യക്കാരനായ പുരുഷന്‍റെതായിരുന്നു. അപ്രതീക്ഷിത ഫലത്തിൽ അമ്പരന്ന് പോയ അവർ, ‘എന്‍റെ ജീവിതത്തിൽ ഞാൻ എന്ത് തെറ്റ് ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് തനിക്ക് ലഭിച്ച ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. കുറിപ്പ് വൈറൽ ആയതോടെ സ്വന്തം ചിത്രം എഐയോട് ആവശ്യപ്പെട്ട തന്‍റെ എല്ലാ സ്ത്രീ സുഹൃത്തുക്കൾക്കും താടി വെച്ച ഒരു ഇന്ത്യൻ പുരുഷന്‍റെ ചിത്രമാണ് ലഭിച്ചതെന്ന് കമന്‍റ് സെക്ഷനിൽ ഒരാൾ അഭിപ്രായപ്പെട്ടു.  ആരായിരിക്കും ചാറ്റ് ജിടിക്ക് ഇത്രമേൽ പ്രിയപ്പെട്ട ഈ ഇന്ത്യൻ പുരുഷനെന്നും നിരവധി പേർ സംശയം പ്രകടിപ്പിച്ചു. ഇതോടെ സമാനമായ രീതിയിൽ ചാറ്റ് ജിപിടിയോട് സ്വന്തം ചിത്രം ആവശ്യപ്പെട്ടവരും നിരവധിയാണ്. രണ്ടര ലക്ഷത്തിലേറെ പേര്‍ ഇതിനകം കുറിപ്പ് കണ്ടുകഴിഞ്ഞു. 

Watch Video:   16 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റിൽ കുളിമുറിയും ബാത്ത് ടബ്ബും ഇല്ല; നഷ്ടപരിഹാരം തേടി യുവതി

By admin