ആകാശിന്റെ തനി നിറം രചനയെ കാണിച്ച് ഇഷിത – ഇഷ്ടം മാത്രം സീരിയൽ പ്രൊമോ റിവ്യൂ

ഇഷിത അയച്ച വീഡിയോ കണ്ട് ആദിയെ ഇടിച്ച് കൊല്ലാൻ നോക്കിയത് ആകാശിന്റെ കാർ തന്നെ ആണെന്ന് തിരിച്ചറിയുന്ന രചനയെ ആണ് പ്രൊമോയിൽ കാണിക്കുന്നത്. അങ്ങനെ ആകാശിന്റെ കള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ രചന കാര്യങ്ങൾ മനസ്സിലാക്കി ആകാശിന്റെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കുന്ന സീനും പ്രൊമോയിൽ ഉണ്ട് . പ്രോമോയിൽ കാണിച്ചപോലെ തന്നെ എപ്പിസോഡിൽ കഥ മുന്നോട്ട് പോകുകയാണെങ്കിൽ ആകാശിന് ഇനി രചനയെയും ആദിയെയും വെച്ച് മഹേഷിനെതിരെ കരുക്കൾ നീക്കാൻ കഴിയില്ല. രചനയ്ക്ക് തിരിച്ചറിവ് കിട്ടിയെങ്കിൽ ഇനിയും ആകാശിന്റെ നാടകങ്ങളിൽ രചന വീഴില്ല .

ഇതിന് തൊട്ട് മുൻപത്തെ എപ്പിസോഡിലാണ് ആദി മഹേഷിന് രചനയിൽ ഉണ്ടായ മകനാണെന്ന് ഇഷിത തിരിച്ചറിഞ്ഞത് . ആ സത്യമറിയുന്നതോടെ ഇഷിതയും മഹേഷും  വേർപിരിയുമെന്ന പ്രതീക്ഷയിൽ ആണ് ആകാശ് ആ ബോംബ് പൊട്ടിച്ചത്. ആദി മഹേഷിന്റെ മകനാണെന്ന സത്യം ഞെട്ടലോടെ തന്നെയാണ് ഇഷിത തിരിച്ചറിഞ്ഞതും. അതോടെ ഇഷിത മഹേഷിന്റെ ജീവിതത്തിൽ നിന്ന് പോകുമെന്ന് കരുതിയ രചനയ്ക്കും ആകാശിനും പക്ഷെ തെറ്റി. ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിലാണ് ഇഷിത വീട്ടിലേയ്ക്ക് തിരിച്ചു വന്നിട്ടുള്ളത് . ഇഷിതയുടെ ഈ മടക്കം രചനയും ആകാശും തീരെ പ്രതീക്ഷിച്ചതായിരുന്നില്ല. അതിനിടയ്ക്കാണ് ഇഷിത രചനയെ ഫോൺ ചെയ്യുന്നതും ആദിയെ കാറിടിച്ച് കൊല്ലാൻ നോക്കിയത് ആകാശ് ആണെന്ന സത്യം തെളിവ് സഹിതം അയച്ച് കൊടുത്തതും .

അതോടൊപ്പം മഹേഷിനോട് തന്റെ തീരുമാനം എന്താണെന്ന് ഇഷിത പറയാൻ ഒരുങ്ങുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. അതൊരിക്കലും മഹേഷിൽ നിന്ന് പിരിയാൻ തീരുമാനിക്കുന്നു എന്നതാവില്ല. മിക്കവാറും ആദിയെ തിരിച്ച് കൊണ്ടുവരാൻ കൂടെ ഉണ്ടാവും എന്നായിരിക്കും . അതേസമയം മഹേഷ് ഇതുവരെ തന്നിൽ നിന്നും ആ സത്യം മറച്ചുവെച്ച പരിഭവവും ഇഷിതയ്ക്ക് ഉണ്ടാവും. കഥ പ്രതീക്ഷിച്ച പോലെ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഉടൻ തന്നെ രചനയും ആകാശും വേർപിരിയുന്നതും, ഇഷിത പറഞ്ഞ പ്രകാരം ആദി ഇഷിതയെ തിരിച്ചറിയുകയും , ചിപ്പിയോടൊപ്പം ആദിയും കൂടി ആ കുടുംബത്തിലേക്ക് വന്ന് ചേരുകയും ചെയ്യും. ഇന്നത്തെ എപ്പിസോഡ് കണ്ടാൽ അറിയാം കഥയുടെ ഗതി എങ്ങോട്ടെന്നും എന്താണ് ഇഷിതയുടെ ആ നിർണ്ണായക തീരുമാനമെന്നും.

By admin