സ്വകാര്യ ബസുമായി സ്കൂട്ടർ ഇടിച്ചു, രക്തം വാർന്ന് റോഡിൽ കിടന്ന യുവതികൾക്ക് രക്ഷകനായി മന്ത്രി
കൊല്ലം: ഇരുമ്പു പാലത്തിന് സമീപം സ്വകാര്യ ബസുമായി ഇടിച്ചുണ്ടാ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികൾക്കാണ് മന്ത്രി രക്ഷകനായത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽ നിന്നും മടങ്ങും വഴിയായിരുന്നു യുവതികൾ രക്തം വാർന്ന റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയിൽ കയറ്റി യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം സൃഷ്ടിച്ച സ്വകാര്യ ബസ്സിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓയ്‌ക്ക് മന്ത്രി നിർദേശം നൽകി. കാവനാട് സ്വദേശിനികളായ അൻസി 36 ജിൻസി 34 എന്നിവർക്കാണ് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ പരിക്കേറ്റത്.