‘സ്നേഹത്തിന് നന്ദി’; ‘ബസൂക്ക’ ട്രെയ്‍ലര്‍ 5 മില്യണ്‍ പിന്നിട്ടതിന്‍റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടിയുടേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ 26 നാണ് പുറത്തെത്തിയത്. യുട്യൂബില്‍ ട്രെയ്‍ലര്‍ ഇപ്പോഴും ട്രെന്‍ഡിംഗില്‍ മൂന്നാമതാണ്. 54 ലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ അതില്‍ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഈ സ്നേഹത്തിന് നന്ദി, ബസൂക്ക ട്രെയ്‍ലര്‍ 5 മില്യണില്‍ അധികം കാഴ്ചകള്‍ നേടിയിരിക്കുന്നു, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഏപ്രിൽ 10ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക. നേരത്തെ ഫെബ്രുവരി 14 ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 

ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ – ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ALSO READ : ‘അവരുടെ സ്വപ്‍നത്തിലേക്കുള്ള യാത്ര’; മക്കളുടെ ജീവിതത്തിലെ പുതിയ വിശേഷം പറഞ്ഞ് രാജേഷ് ഹെബ്ബാർ

By admin