സിനിമയെ സിനിമയായി കാണണമെന്നാണ് പാർട്ടി നിലപാട്, എംപുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം ദില്ലിയിൽ എത്തി. പ്രവർത്തകർ രാജീവ് ചന്ദ്രശേഖരറിന് സ്വീകരണം നൽകി. എംപുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണം എന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സിനിമയെ സിനിമയായി കാണണമെന്നാണ് എം.ടി. രമേശ് പറഞ്ഞത്. അതാണ് പാര്‍ട്ടി നിലപാട്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി എനിക്കറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി; ‘എമ്പുരാൻ സിനിമ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ല’ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin