മുടി വളർച്ചയ്ക്ക് സഹായിക്കുന്ന സെലിനിയം അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന സെലിനിയം അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ.
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന സെലിനിയം അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് സെലിനിയം. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
സെലിനിയത്തിന്റെ കുറവ് മുടി പൊട്ടുന്നതിനും, വളർച്ച മന്ദഗതിയിലാകുന്നതിനും, മുടി കൊഴിച്ചിലിനും കാരണമാകും.
നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട സെലിനിയം അടങ്ങിയ ഭക്ഷണങ്ങളിതാ..
ബ്രസീൽ നട്‌സിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ബ്രസീൽ നട്‌സിലെ സെലിനിയം വീക്കം കുറയ്ക്കുകയും തലയോട്ടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ട്യൂണ, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ സെലിനിയവും. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുട്ടയുടെ മഞ്ഞ കരുവിൽ സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോ ഗ്രാം സെലീനിയം ലഭിക്കും.
മഷ്റൂമാണ് മറ്റൊരു ഭക്ഷണം. സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും സഹായിക്കും.
100 ഗ്രാം ചിക്കനില്‍ 25 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.
ഒരു കപ്പ് ചീരയില്‍ 11 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. ചീര സൂപ്പായോ സാലഡിൽ ചേർത്തോ തോരനായോ കഴിക്കാം.