പെരുന്നാളിന് രുചികരമായ അറബിക് കബ്സ തയ്യാറാക്കിയാലോ ? അതും പ്രഷർ കുക്കറിൽ ഈസി ആയി!!
റമദാൻ സ്പെഷ്യൽ ഈസി കുക്കർ ബിരിയാണി. അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
വേണ്ട ചേരുവകൾ
- ചിക്കൻ 1 എണ്ണം ഫുൾ
- ബസ്മതി അരി 2 കപ്പ്
- സൺഫ്ളവർ ഓയിൽ 2 ടേബിൾ സ്പൂൺ
- ഓറഞ്ച് ജ്യൂസ് 2 ടേബിൾ സ്പൂൺ
- തക്കാളി പ്യൂരി 1 തക്കാളി
- ചിക്കൻ സ്റ്റോക്ക് 1 ക്യൂബ്
- നെയ്യ് 2 ടേബിൾ സ്പൂൺ
- (ഉണക്കമുന്തിരി, കശുവണ്ടി, ബദാം തുടങ്ങിയവ വറുക്കാൻ)
- വെള്ളം അരി വേവിക്കാൻ 4 കപ്പ്
- വെള്ളം ചിക്കൻ വേവിക്കാൻ 1/4 കപ്പ്
- ഉള്ളി 1 എണ്ണം
- കാരറ്റ് 1 എണ്ണം
- Whole spices:
- കറുവപ്പട്ട 1 തണ്ട്
- ഏലയ്ക്ക 3 കായ്കൾ
- ബേ ലീവ്സ് 1
- തക്കോലം 1
- ഗ്രാമ്പൂ 3
- ഉണക്ക നാരങ്ങ 1
- ഉപ്പ്
- സുഗന്ധവ്യഞ്ജന പൊടികൾ(Spices)
- വെളുത്തുള്ളി പ്പൊടി 1 ടീസ്പൂൺ
- ഇഞ്ചിപ്പൊടി 1 ടീസ്പൂൺ
- കുരുമുളക് 1 ടീസ്പൂൺ
- മുളകുപൊടി 1 ടീസ്പൂൺ
- കുരുമുളക് 1 ടീസ്പൂൺ
- കുരുമുളക് 1 ടീസ്പൂൺ
- Paprika 1 ടീസ്പൂൺ
- ജാതിക്കുരുമുളക് പൊടി 1/2 ടീസ്പൂൺ
- മല്ലിപ്പൊടി 1 ടീസ്പൂൺ
- കറുവാപ്പട്ട പൊടി 1/2 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി 1/2 ടീസ്പൂൺ
- ജീരകപ്പൊടി 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ മുഴുവൻ മസാലകൾ (whole spices) ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ക്യാരറ്റും സവാളയും ചേർത്ത് ഒന്നു വഴറ്റിയെടുക്കുക. ശേഷം പൊടികളെല്ലാം ചേർത്ത് വഴറ്റി അതിലേക്ക് തക്കാളി അരച്ചതും ചേർത്ത് ചിക്കൻ സ്റ്റോക്ക് ക്യൂബും ചേർത്ത് നന്നായി ഒന്നുകൂടി വഴറ്റുക. ചിക്കനും ആവശ്യത്തിന് ഉപ്പും കാൽകപ്പ് വെള്ളവും ഓറഞ്ച് ജ്യൂസും ഒഴിച്ചു അടച്ചുവെച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക.ചിക്കൻ വെന്ത ശേഷം അത് മറ്റൊരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചിക്കൻ ചേർത്തു പകുതി സ്റ്റോക്ക് വാട്ടറും കൂടി ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ബാക്കിയുള്ള സ്റ്റോക്ക് വാട്ടർ അളന്നതിനു ശേഷം ബാക്കി വെള്ളവും ചേർത്ത് (4 കപ്പ് മൊത്തം) തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് രണ്ട് കപ്പ് കഴുകി അരിച്ച് വച്ചിരിക്കുന്ന ബസുമതി റൈസ് കുക്കറിലേക്ക് ഇട്ട് അടച്ചുവെച്ച് ഒരു വിസിൽ വരുന്നതിന് തൊട്ടു മുൻപായി flame ഓഫ് ചെയ്യുക.(ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക)
10 മിനിറ്റ് കഴിയുമ്പോൾ ആവി കളഞ്ഞ് തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് റൈസ് മാറ്റുക. അതിലേക്ക് ഉണക്കമുന്തിരി കശുവണ്ടി മുതലായ നെയ്യിൽ വറുത്ത് നെയ്യോടുകൂടി തന്നെ ചേർത്ത് കൊടുക്കുക. ഫ്രൈ ചെയ്ത ചിക്കനും ചേർത്ത് സെർവ് ചെയ്യാം.