പിഎഫ് അക്കൗണ്ടിൽ നിന്ന് യുപിഐ വഴി പണം, എടിഎം കാർഡും ഉടൻ; പദ്ധതിയുമായി കേന്ദ്രം
ദില്ലി: ഇപിഎഫ്ഒ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനങ്ങൾ. യുപിഐ പേയ്‌മെന്റുകൾ മുതൽ എടിഎം ഉപയോഗം വരെയുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് വാർത്ത. യുപിഐ സഹായത്തോടെ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ പിഎഫ് അക്കൊണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടൊപ്പം, എടിഎമ്മിന്റെ സഹായത്തോടെ ഇപിഎഫ്ഒ തുക പിൻവലിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നു.
സർക്കാർ ഇതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. എൻപിസിഐയുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപിഎഫ്ഒ പേയ്‌മെന്റ് സംബന്ധിച്ച് ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യയോട് ലേബർ സെക്രട്ടറി സുമിത ദാവ്ര സ്ഥിരീകരിച്ചു. ഇതിനായി ഇപിഎഫ്ഒ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും വരും മാസങ്ങളിൽ പൂർത്തിയാകുമെന്നും സുമിത പറയുന്നു. ഇപിഎഫ്ഒ അംഗങ്ങൾക്ക് യുപിഐയുടെ സഹായത്തോടെ ഇപിഎഫ്ഒ അക്കൗണ്ട് സ്റ്റാറ്റസ് അറിയാനാകും.
ഓട്ടോ ക്ലെയിം ചെയ്യാനാകുമെന്നും സുമിത ദാവ്ര പറയുന്നു. സംവിധാനം വരിക്കാർക്ക് വേഗത്തിൽ അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് സഹായകമാകുമെന്നും അവർ വ്യക്തമാക്കി. ഒരു ലക്ഷം രൂപ വരെയാണ് യുപിഐ വഴി പിൻവലിക്കാനാകുക. ചികിത്സാ ചെലവുകൾ, ഭവന വായ്‍പ, വിദ്യാഭ്യാസം, വിവാഹം തുടങ്ങി അവർക്ക് അത് വ്യത്യസ്‍ത കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. പിഎഫ്ഒ ഇതിനായി ഒരു പുതിയ ഡാറ്റാബേസ് സൃഷ്ടിച്ചിട്ടുണ്ടെന്ന് സുമിത ദാവ്ര പറഞ്ഞു.