‘കൊടിച്ചിപ്പട്ടിയുടെ വില പോലുമില്ലെന്ന പ്രയോഗം താനിപ്പോൾ ഉപയോഗിക്കാറില്ല’, സ്ത്രീ വിരുദ്ധമെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം കണ്ണൂർ കുറുമാത്തൂരിൽ പറഞ്ഞു.

കൊടകര കേസിൽ ഇഡി സംരക്ഷിച്ചത് ബിജെപിയുടെ താത്പര്യമെന്ന് എംവി ഗോവിന്ദൻ: 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin