എമ്പുരാൻ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ; ‘സിനിമ കണ്ടില്ല, അതൊരു കലയാണ്, ആസ്വദിക്കുക’

തിരുവനന്തപുരം: സിനിമയെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. എമ്പുരാൻ സിനിമ കണ്ടില്ല. സിനിമ ഒരു കലയാണ് അത് ആസ്വദിക്കുക എന്നത് മാത്രമാണ്. മറ്റൊരു തരത്തിൽ വക്രീകരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എമ്പുരാനെതിരെ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്. 

എമ്പുരാനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം കണ്ടു. നമ്മുടെ രാഷ്ട്രീയ കാഴ്ച പ്പാടുകൾക്കെതിരായ സിനിമയെ വിമർശിക്കേണ്ടതില്ല. സിനിമയുടെ കഥ കഥാ കൃത്തും സംവിധായകനും പ്രൊഡ്യൂസറും നോക്കിക്കോളും. രാഷ്ട്രീയ ആയുധവും മതപരമായ ആയുധവും ആക്കേണ്ടതില്ല. കലയായി മാത്രം ആസ്വദിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയിൽ ലഹരി, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. അത്തരം വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അത് വിമർശിക്കാം. സിനിമ ചോർത്തുന്നത് ഇന്റസ്ട്രിയെ ബാധിക്കുന്ന കാര്യമാണ്. നിയമപരമായി എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കുന്നു. സിനിമ ചോർത്തി സിനിമയുടെ പ്രാധാന്യം കുറയ്ക്കാനും കാഴ്ചക്കാരെ കുറയ്ക്കാനും ശ്രമിക്കുന്നത് ശരിയല്ല. അത് ഒഴിവാക്കണം. നിയമ സാധ്യത സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മ്യാന്മാറില്‍ 7.7 തീവ്രതയുള്ള ഭൂകമ്പം; 1400 കിമി അകലെ ബാങ്കോക്കിൽ ബഹുനില കെട്ടിടം തകരുന്ന വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin