17 വർഷമായി ജയിലിൽ, ഭാര്യക്ക് അസുഖമെന്നും കണിച്ചുകുളങ്ങര കേസ് പ്രതി സജിത്ത്; സുപ്രീം കോടതി ജാമ്യാപേക്ഷ മാറ്റി

ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതക കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത്‌ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. 17 വർഷമായി ജയിലാണെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസ്‌ വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌. എന്നാൽ ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. 

കേസ്‌ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിൽ അനുകൂല സമീപനമായിരുന്നു ബെഞ്ചിനെങ്കിലും കേസിൽ വിശദമായ വാദം കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ഹർജി മാറ്റിവെക്കുകയായിരുന്നു. ഹർജി ഏപ്രിൽ 16ന്‌ വീണ്ടും പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ്‌, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. സജിത്തിനായി അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.
 

By admin