പ്രേക്ഷകർ ഏറെനാളായി കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ ഇന്നാണ് റിലീസ് ചെയ്‌തത്. ചിത്രത്തിൽ 2002ൽ ഉണ്ടായ ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന രംഗങ്ങളും സംഘപരിവാർ സംഘടനകൾക്കെതിരെ വിമർശനവും ഉണ്ടെന്ന വാദം ഉയർ‌ന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്.
എമ്പുരാൻ ബഹിഷ്‌കരിക്കണം എന്ന പേരിൽ ക്യാമ്പയിൻ നടക്കുന്നതിനോട് അദ്ദേഹം ശക്തമായാണ് പ്രതികരിച്ചത്. ‘സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങി? സിനിമകളെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാർ പ്രവർത്തിക്കുന്നത്?’​ എം.ടി രമേശ് ചോദിച്ചു.
അതെ സമയം സിനിമ പ്രവർത്തകരും ഫാൻസും പറയുന്നതുപോലെ മികച്ച ഒരു സിനിമ എന്ന് പറയുവാൻ സാധിക്കില്ല എന്നാണ് പലരും റിവ്യൂ ചെയുന്നത്..വണ്‍ടൈം വാച്ചബിള്‍ ആയ ആവറേജ് മൂവി എന്നാണ് എമ്ബുരാന്റെ ഏറ്റവും നല്ല ബോക്സോഫീസ് ടാഗ്.സ്‌ക്രിപ്റ്റിലെ വലിയ രീതിയിലുള്ള പ്രശ്നങ്ങളും, ഡയറക്ക്ഷനിലെ വികാരരാഹിത്യവും പടത്തിന് വിനയാവുകയാണ് എന്നാണ് റിപ്പോർട്ടുകൾhttps://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *