ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം; രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തും പരിസര പ്രദേശങ്ങിലും കഞ്ചാവും മയക്കുമരുന്നും എത്തിച്ച് വിൽപന നടത്തിയിരുന്ന യുവാക്കൾ അറസ്റ്റിൽ. പൂജപ്പുര സ്വദേശി അരുൺ ബാബു (36), മലയിൻകീഴ് സ്വദേശി പാർഥിപൻ (29) എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് ഇവരെ പിടികൂടിയത്.
അരുണിനെതിരെ 15 കേസുകളും, പാർഥിപനെതിരെ 10 കേസുകളും നിലവിലുണ്ട്. ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. അന്ന് അറസ്റ്റിലായ പേരൂർക്കട സ്വദേശി അനന്തു (22), വട്ടിയൂർക്കാവ് സ്വദേശി വിനീഷ് (22) എന്നിവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും സംഘം ചേർന്നുള്ള കടത്താണെന്ന് മനസിലായി. ഇവരുടെ ഫോൺ, ബാങ്ക് സ്റ്റേറ്റ്മെന്‍റ് എന്നിവ പരിശോധിച്ചപ്പോൾ കച്ചവടം നടക്കുന്നതിന്‍റെ തെളിവും ലഭിച്ചു. പിന്നാലെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി കൊലപാതകം: കൊലയാളി സംഘത്തിൽ നാല് പേർ, കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് എഫ്ഐആർ